Gulf

Association

യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്. പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ ഇപ്പോൾ വളരെ വിരളമാണ്. കേരളത്തിലെ പത്രങ്ങളിലെ മാട്രിമോണിയൽ വെബ്സൈറ്റ്കൾ ആണ് […]

ലണ്ടന്‍ : സ്‌കൂളിലെ പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്‌കൂളിനെതിരായി നല്‍കിയ ഹര്‍ജി യുകെ കോടതി തള്ളി. മികച്ച അച്ചടക്ക രീതികള്‍ കൊണ്ട് ലണ്ടനില്‍ തന്നെ ഏറ്റവും പ്രശസ്തമായ നോര്‍ത്ത്-വെസ്റ്റ് ലണ്ടനിലെ ബ്രെന്റിലുള്ള മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിനെതിരായ ഹര്‍ജിയാണ് ലണ്ടനിലെ ഹൈക്കോടതി തള്ളിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സ്‌കൂളില്‍ പൊതു പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ […]

കുവൈത്ത് സിറ്റി: അബ്ദലി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടില്‍ സോണി സണ്ണിയാണ് (29) മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് മരിച്ച ഒരാള്‍ മലയാളി ആണെന്നു തിരിച്ചറിഞ്ഞത്. കുവൈത്ത് അല്‍ ഗാനിം ഇന്‍റർനാഷനല്‍ കമ്ബനിയില്‍ തൊഴിലാളി ആയിരുന്ന സോണി ഈജിപ്ഷ്യൻ സ്വദേശി ഖാലിദ് റഷീദിക്കൊപ്പം സൈറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം. […]

മസ്കത്ത്: ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെങ്ങന്നൂർ വെണ്‍മണിതാഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് (40) ആണ് മസ്കത്തിലെ റൂവിയില്‍ മരിച്ചത്. പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയർ അക്കൗണ്ടന്റായിരുന്നു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെണ്‍മണിയിലെ വീട്ടില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാധാകൃഷ്ണൻ പിള്ളയാണ് പിതാവ്. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ. മക്കള്‍: ദക്ഷിത്, ദക്ഷിത. സഹോദരങ്ങള്‍: ജയകൃഷ്ണൻ, രശ്മി […]

മസ്കത്ത്: ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ചിരിമലയാളം’ സി. എം. നജീബ് ഉദ്‌ഘാടനം ചെയ്തു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മത സൗഹാർദത്തിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാള്‍ അധ‍്യക്ഷത വഹിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. പ്രവാസികളായ എഴുത്തുകാർക്ക് അവസരംകൊടുത്ത്‌ മലയാളം ഒമാൻ […]

കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പഠനോത്സവം വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടക്കും. രാവിലെ 8.30ന് പരിപാടി ആരംഭിക്കും. കുവൈത്തില്‍ മലയാളം മിഷന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തിവരുന്ന കല കുവൈത്ത്, എസ്.എം.സി.എ, ഫോക് കണ്ണൂർ, സാരഥി കുവൈത്ത്, കെ.കെ.സി.എ, എൻ.എസ്.എസ്, പാല്‍പക് എന്നീ മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്ബല്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പഠനോത്സവമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനോത്സവത്തിലാകെ […]

1989ൽ MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളൽക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെൽക്കൃഷിയുടേയും കഥകൾ നാടകമാക്കിയിട്ടുള്ള ദൃശ്യകല ഇക്കുറി തെയ്യം കഥകൾ നാടകവിഷയമാക്കുന്നു. ഉത്തരകേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ച അനുഷ്ഠാന കലയാണ് തെയ്യം. നമ്മുടെ തനത് പ്രാക്തനസംസ്കാരത്തിന്റെ ഈടുവയ്പുകളായി നിറഞ്ഞാടുന്ന തെയ്യക്കോലങ്ങൾക്ക് പാടാനും, പറയാനും കഥകളേറെയുണ്ട്. നൂറ്റാണ്ടുകൾക്ക്മുൻപ് നിലനിന്നിരുന്ന ജന്മിത്ത അടിമത്ത വ്യവസ്ഥിതിയുടെ കരാളനീതിയിൽ […]

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ലണ്ടനിലെ ആഡംബര വീട് വിറ്റഴിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കോടതിയുടെ അനുമതി. 5.25 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടില്‍ (ഏകദേശം 5,500 കോടി രൂപ) കുറയാത്ത വിലയ്ക്ക് വില്‍ക്കണമെന്നാണ് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി മാസ്റ്റര്‍ ജെയിംസ് ബ്രൈറ്റ്വെല്ലിന്റെ ഉത്തരവ്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍) ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള […]

കുവൈത്ത് സിറ്റി: സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ റമദാനില്‍ സൗഹൃദ ഇഫ്താറുമായി സ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത്. ജാതി മത വ്യത്യാസമന്യേ മുഴുവൻ മലയാളി വിദ്യാർഥികള്‍ക്കുമായി മാർച്ച്‌ 29ന് അബ്ബാസിയ പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലാണ് സൗഹൃദ ഇഫ്താർ. സൗഹൃദ ഇഫ്താർ കുവൈത്തിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ സംഗമമാകും. വൈകീട്ട് നാലു മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ വ്യത്യസ്ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ക്യില്‍ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ.സുഹൈല്‍ മുഖ്യാതിഥിയായിരിക്കും. കുവൈത്തിലെ […]

കുവൈത്ത് സിറ്റി: ഇസ്‍ലാമിന്റെ ആരാധനാപരവും സാമൂഹികവും കർമശാസ്ത്രപരവുമായ വിഷയങ്ങളില്‍ അവബോധം നല്‍കി ‘വെള്ളി വെളിച്ചം’ വെബ് ടോക്ക്. റമദാനിലെ വെള്ളിയാഴ്ചകളില്‍ കെ.ഐ.ജി കുവൈത്താണ് വെബ് ടോക്ക് സംഘടിപ്പിക്കുന്നത്. കെ.ഐ.ജി ഔദ്യോഗിക ഫേസ് ബുക്ക്, യൂട്യൂബ്, സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെ സംപ്രേഷണം ചെയ്യുന്ന തല്‍സമയ ചർച്ചക്ക് വലിയ സ്വീകാര്യത ലഭിച്ചതായി സംഘാടകർ അറിയിച്ചു. പൊതുസമൂഹത്തിനു ഇസ്‍ലാമിന്റെ സാമൂഹികവും ആരാധനാപരവുമായ വിഷയങ്ങളില്‍ അവഗാഹം നല്‍കുന്നതിനൊപ്പം തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിനും വെബ് ടോക്ക് സഹായകമാകുന്നു. കെ.ഐ.ജി […]

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എക്സിക്യൂട്ടീവ് മീറ്റും റമദാൻ കിറ്റ് വിതരണ ഉദ്ഘാടനവും നടന്നു. മസ്കത്ത് കണ്ണൂർ ജില്ല കെ.എം.സി.സി ട്രഷറർ എൻ.എ.എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ബാദുഷ ഉളിക്കല്‍ അധ്യക്ഷത വഹിച്ചു. തസ്‌നീം ഇരിക്കൂർ പ്രാർഥന നടത്തി. മുൻ കണ്ണൂർ ജില്ല എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.കെ. ജാസിർ മുഖ്യാതിഥിയായി. ഗാല കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂർ ഹാജി പുരസ്‌കാരം വിതരണം ചെയ്തു. റൂവി […]

Breaking News

error: Content is protected !!