/കോണ്‍ഗ്രസ് നമുക്ക് നല്‍കിയത് ‘ഇന്ദിരാഗാന്ധി’ അടക്കം നാല് ഗാന്ധിമാരെ! എന്നാല്‍ ബിജെപി നല്‍കിയത് ‘നരേന്ദ്ര മോഡി’ അടക്കം നാല് കള്ളന്മാരെ; നവജോത് സിങ് സിദ്ദു

കോണ്‍ഗ്രസ് നമുക്ക് നല്‍കിയത് ‘ഇന്ദിരാഗാന്ധി’ അടക്കം നാല് ഗാന്ധിമാരെ! എന്നാല്‍ ബിജെപി നല്‍കിയത് ‘നരേന്ദ്ര മോഡി’ അടക്കം നാല് കള്ളന്മാരെ; നവജോത് സിങ് സിദ്ദു

കോട്ട: കോണ്‍ഗ്രസ് നമുക്ക് നല്‍കിയത് ഇന്ദിരാഗാന്ധി അടക്കം നാല് ഗാന്ധിമാരെയാണ്. എന്നാല്‍ ബിജെപി നമുക്ക് നല്‍കിയത് നീരവ് മോഡി അടക്കം മൂന്ന് മോഡിമാരെയാണെന്ന് പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദു പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോണ്‍ഗ്രസ് സംഭാവന ചെയ്തത് രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയാണ്. എന്നാല്‍ ബിജെപിയാവട്ടെ നരേന്ദ്ര മോഡി, നീരവ് മോഡി, ലളിത് മോഡി തുടങ്ങിയവരാണ് സംഭവാന ചെയ്തതെന്നും പരിഹാസ രൂപേണ സിദ്ദു പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വിവാദ വ്യവസായികളാണ് നീരവ് മോഡിയും ലളിത് മോഡിയും..