/ഭാഗ്യക്കുറിയുടെ ടിക്കറ്റുകള്‍ ഹാജരാക്കാനായില്ല, 325 കോടിയുടെ ലോട്ടറിയടിച്ചത് സര്‍ക്കാരിന്

ഭാഗ്യക്കുറിയുടെ ടിക്കറ്റുകള്‍ ഹാജരാക്കാനായില്ല, 325 കോടിയുടെ ലോട്ടറിയടിച്ചത് സര്‍ക്കാരിന്

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ ഭാഗ്യക്കുറി നറുക്കെടുപ്പുകളില്‍ സമ്മാനം ലഭിച്ചിട്ടും ടിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇനിയും വിതരണം ചെയ്യാനുള്ളത് 325 കോടി രൂപ. ഇതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 325 കോടി രൂപയോളം സാങ്കേതിക കാരണത്താല്‍ വിതരണം ചെയ്യാനുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമ്മാനം ലഭിച്ചിട്ടും ടിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതെ പോയവരില്‍ ഒന്നാം സമ്മാനം നേടിയവര്‍ പോലുമുണ്ട്. പലര്‍ക്കും കുരുക്കായി മാറിയത് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജാരാക്കണമെന്ന വ്യവസ്ഥയാണ്. അല്ലാത്തപക്ഷം പണം ലഭിക്കില്ല.
യഥാര്‍ത്ഥ ടിക്കറ്റ് ഹാജരാക്കാന്‍ ഫല പ്രഖ്യാപനത്തിന് ശേഷം രണ്ടു മാസം സമയമുണ്ട്. അതിനുള്ളില്‍ ഹാജരാക്കാന്‍ കഴിയത്താവര്‍ക്ക് പണം നഷ്ടമാകും. പലരും ഇളവ് ചോദിച്ച് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷേ കോടതിയും ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രം സമ്മാനം നല്‍കിയാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.