/“മോഡി ഇന്ത്യയുടെ യജമാനന്‍ അല്ല;” മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി

“മോഡി ഇന്ത്യയുടെ യജമാനന്‍ അല്ല;” മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം; പൗരത്വ നിയമ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ട് മോഡി പറയുന്നത് ആരും പേടിക്കേണ്ടതില്ലെന്നാണ്. മോഡി ഇന്ത്യയുടെ യജമാനന്‍ അല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി യൂത്ത് ലീഗിന്റെ ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
അതെസമയം യൂത്ത് ലീഗിന്റെ ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തിന് കോഴിക്കോട് എംകെ മുനീറും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തിരുവനന്തപുരത്ത് ഇടി മുഹമ്മദ് ബഷീറും നേതൃത്വം നല്‍കി.
ജനുവരി 26 ന് ഇടതുമുന്നണി നടത്തുന്ന മനുഷ്യച്ചങ്ങല സമരത്തില്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ യോജിക്കാവുന്ന സമരത്തില്‍ യോജിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും ഇടി വ്യക്തമാക്കി.