/സ്വന്തം പേര് പോലും എഴുതാന്‍ അറിയാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍

സ്വന്തം പേര് പോലും എഴുതാന്‍ അറിയാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ മിക്കവര്‍ക്കും സ്വന്തം പേരുപോലും എഴുതാന്‍ അറിയില്ലെന്ന ഞെട്ടിക്കുന്ന സത്യം പുറത്ത്. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ സംസ്ഥാന ധനമന്ത്രി ടി ഹരീഷ് റാവുവാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായി എഴുതാന്‍ അറിയില്ലെന്ന കാര്യം കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികളുമായി സംവദിക്കാനായാണ് തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവു ശനിയാഴ്ച സംഘറെഡ്ഡി ജില്ലയിലെ സര്‍ക്കാര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ സന്ദര്‍ശനം നടത്തിയത്. ഇതിനിടെയാണ് സ്വന്തം പേരുപോലും എഴുതാന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ലെന്ന് മന്ത്രി മനസ്സിലാക്കിയത്.
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയ മന്ത്രിയെ വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡ് പരീക്ഷകള്‍ക്ക് ഹാജരാകുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പില്ലായ്മയാണ് അദ്ദേഹത്തെ ഞെട്ടിച്ചത്.