ഈ വിവാഹ സീസണില്‍, വധു വിന്റെയും വരന്റെയും വിവാഹ വീഡിയോകളും ഫോട്ടോകളും കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ നിറയുകയാണ്. ഹിന്ദു വിവാഹ വേളയില്‍, വധുവിനെ സിന്ദൂരം അണിയിക്കുന്ന ഒരു ചടങ്ങ് രാജ്യത്തെ പലയിടത്തും കാണാം. എന്നാല്‍, ഈ ആചാരത്തെ മറ്റൊരു കോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ദമ്ബതികള്‍. അവരുടെ ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകുന്നത്. വധു ശാലിനി സെന്‍ തന്റെ വരന്‍ അങ്കണ്‍ മജുംദാറിന്റെ നെറ്റിയില്‍ സിന്ദൂരം […]

ഇന്ത്യന്‍ ജനതയുടെ അഭിമാനം വാനോളമുയര്‍ത്തി ചണ്ഡിഗഢ് സ്വദേശിനിയായ ഹര്‍നാസ് സന്ധു വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയ‌്ക്ക് സ്വന്തമാകുന്നത്. രണ്ടായിരത്തില്‍ ലാറദത്തയ‌്‌ക്കായിരുന്നു ഏറ്റവുമൊടുവില്‍ വിശ്വകിരീടം ചൂടാനുള്ള അവസരമുണ്ടായത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80 സുന്ദരിമാര്‍ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവില്‍ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹര്‍നാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു. വിശ്വസുന്ദരി എന്ന പ്രയോഗത്തിനപ്പുറം സ്വപ്‌നതുല്യമായ ജീവിതസൗഭാഗ്യങ്ങളാണ് വിജയിയെ കാത്തിരിക്കുന്നത്. തലയില്‍ ചൂടുന്ന വജ്രകിരീടത്തില്‍ […]

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ ജെനോം പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു. ഇന്ത്യില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമൈക്രോണ്‍ […]

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പുതിയ വകഭേദമായ ഓമൈക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച്‌ ഇന്ത്യ . പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇന്നു മുതല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കില്ല. വാക്‌സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പമ്ബുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ലഭ്യമാന്‍ പമ്ബുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഇന്നു […]

ന്യൂഡല്‍ഹി: ധനസമ്ബത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്ബത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാല്‍ 14.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 2020 മാര്‍ച്ചില്‍ അദാനിയുടെ സമ്ബത്ത് 4.91 […]

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് നാല് കുട്ടികളടക്കം ഒമ്ബത് പേര്‍ മരിച്ചു. ഇന്നാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള (self financed medical colleges) വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ (Supreme Court) ഉത്തരവ്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു (L Nageswar Rao) അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി (Kerala High Court) വിധി ശരിവച്ച്‌ കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേട് കണ്ടെത്തിയാല്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സ്വമേധയ […]

ഓറഞ്ച് വില്‍പ്പനക്കാരന്‍ ഹരേകല ഹജബ്ബ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരില്‍ കര്‍ണാടകയിലെ ഒരു സാധാരണക്കാരന്‍. അറുപത്തിയെട്ടുകാരനായ ഹജബ്ബ തന്റെ സ്വന്തം നാടായ ഹരേകലയില്‍ സ്‌കൂള്‍ ആരംഭിച്ച്‌ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് ഈ പുരസ്‌കാരം നേടിയത്. മംഗലാപുരം സ്വദേശിയായ ഹജബ്ബയുടെ തൊഴില്‍ ഓറഞ്ച് വില്‍പ്പനയാണ്. ഒരിക്കല്‍പ്പോലും സ്‌കൂള്‍ പടി ചവിട്ടാന്‍ ഭാഗ്യമുണ്ടായിട്ടില്ല ഹജബ്ബയ്ക്ക്. മംഗലാപുരത്തെ ഉള്‍ഗ്രാമമായ ഹരേകല ന്യൂപഡ്പുവിലാണ് അദ്ദേഹം സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കിയത്. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ […]

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിക്കുന്നതു രാജ്യത്ത് ആഘോഷിച്ചാല്‍ രാജ്യദ്രോഹമാകില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത. ഒരു ഇംഗ്ലിഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക് ഗുപ്തയുടെ പരാമര്‍ശം. പാക്കിസ്ഥാന്റെ ജയം ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ലെന്നു മാത്രമല്ല, അത് രാജ്യദ്രോഹമാണെന്നു ചിന്തിക്കുന്നതു തന്നെ അസംബന്ധമാണ് ദീപക് ഗുപ്ത പറഞ്ഞു. ‘ചില ആളുകള്‍ക്ക് അലോസരമുണ്ടാക്കുമെങ്കിലും ഇത് കുറ്റകരമല്ല. ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം അക്രമത്തിന് ആഹ്വാനം ചെയ്യുകയോ പൊതുസമാധാനത്തെ ബാധിക്കുകയോ ചെയ്യാത്തിടത്തോളം […]

Breaking News

error: Content is protected !!