ദുബൈ: യു.എ.ഇയില്‍ 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 53 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 664 ആയി. ഇതില്‍ നൂറോളം പേരും ഇന്ത്യക്കാരാണ്​. ഇതിന്​ പുറമെ കോവിഡ്​ ചികിത്സയിലിരുന്ന ഏഷ്യയില്‍ നിന്നുള്ള 67 വയസുകാര​​​െന്‍റ മരണവും സ്​ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രലായം അറിയിച്ചു. ഹൃദയ സംബന്ധിയായ രോഗങ്ങളും രക്ത സമ്മര്‍ദവുമാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന്​ അധികൃതര്‍ പറഞ്ഞു. ഇതുവരെ ആറ്​ പേരാണ്​ യു.എ.ഇയില്‍ മരിച്ചത്​. രോഗ […]

ദമ്മാം: കൊവിഡ് 19 നിയന്ത്രണത്തിന്റ പശ്ചാതലത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയാല്‍ ശക്തമായ നടപടി എടുക്കുമെന്ന് സൗദി വാണിജ്യ മന്ത്രാല വക്താവ് അബ്ദുല്‍ റഹ് മാന്‍ അല്‍ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. ചില സ്ഥാപനങ്ങള്‍ പഴത്തിനു 100 ശതമാനം വില കൂട്ടിയതായി കണ്ടെത്തിയിരുന്നു. ഇതേതുര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്. മൂന്ന് ദിവസത്തിനിടെ 1361 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇറക്കു മതി ചെയ്യുന്ന ചില രാജ്യങ്ങളില്‍ കൊറോണ പ്രതിസന്ധി മൂലം അവശ്യ വസ്തുക്കള്‍ക്ക് […]

ദോഹ: ഖത്തറിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും അത്യാവശ്യമല്ലാത്ത ചില ആരോഗ്യ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ പരിഗണിച്ചാണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി. ഡെന്റല്‍ ക്ലിനിക്കുകള്‍, ത്വക് രോഗ വിഭാഗം, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്, സര്‍ജിക്കല്‍ പ്രൊസീജറുകള്‍ എന്നിവയാണ് ഇനിയൊരു അറിയിപ്പ് വരെ റദ്ദാക്കിയത്. തടി കുറയ്ക്കുന്നതിനുള്ള […]

റിയാദ് : കോവിഡ് 19 നേരിടുന്നതിനായി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന്‍ സ്ഥിരീകരിച്ചത് 154 കേസുകള്‍, ആരോഗ്യ വകുപ്പ് ഇന്നു തിങ്കളാഴ്ച്ച (30-03-2020) പുറത്തുവിട്ട കണക്കനുസരിച്ച്‌ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1453 ആണ്. രോഗമുക്തി നേടിയവര്‍ 115 . ഇന്ന്‍ ( 30-03-2020) കോവിഡ് സ്ഥിരീകരിച്ച കേസുകള്‍ മക്ക 40മ റിയാദ് 22, ദമാം 34, മദീന 22 എന്നിവിടങ്ങളില്‍ […]

സിയോള്‍: കൊറോണയില്‍ ചൈന പുറത്തുവിട്ട മരണ നിരക്കുകള്‍ ശരിയല്ലെന്ന് ചൈനാക്കാരും ലോകരാഷ്ട്രങ്ങളും. വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാര്‍തന്നെ പറയുന്നത്. ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീര്‍ത്തും ശരിയല്ലെന്നാണ് ഇപ്പോള്‍ ചൈനയില്‍ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങള്‍. വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ പറയുന്നു. വുഹാനില്‍ പ്രവര്‍ത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നില്‍ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 […]

കോവിഡ് ബാധ മൂലം ചൈനയില്‍ മരിച്ചതിനേക്കാള്‍ കൂടുതലാളുകളാണ് അമേരിക്കയില്‍ മരിച്ചു വീഴുന്നത്. ഈസ്റ്ററോടനുബന്ധിച്ചുളള രണ്ടാഴ്ച കാലയളവില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്താമെന്ന് വൈറ്റ് ഹൗസിന്റെ ഗുരുതര മുന്നറിയിപ്പ്. ഏറ്റവും ദയനീയമായ അവസ്ഥ എന്ന് കണ്ട് മരണസംഖ്യ രണ്ടുലക്ഷം വരെ ഉയര്‍ന്നേക്കാമെന്നും വൈറ്റ്ഹൗസ് കണക്കുകൂട്ടുന്നു.രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. യുഎസില്‍ ഞായറാഴ്ച 264 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ […]

കോവിഡ്‌ ദുരന്തം തീര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മനം നൊന്തു ജർമൻ മന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ്‌ ഷോഫരിനെയാണ് റയില്‍ പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജര്‍മനിയിലെ ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാവാണ്‌ തോമസ്‌.

സാവോ പോളോ: കൊറോണയെ പേടിച്ചിരിക്കാതെ ജനങ്ങളോട് തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കണമെന്ന ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയ്ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ‘എന്നോട് ക്ഷമിക്കണം, ചിലയാളുകള്‍ മരിക്കും അതാണ് ജീവിതം. വാഹനപടകങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നുണ്ടെന്ന് കരുതി കാര്‍ ഫാക്ടറി അടച്ചുപൂട്ടാനാകില്ല.’-പ്രസിഡന്റ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിര്‍ ബൊല്‍സൊണാരോയുടെ വിവാദ പരാമര്‍ശം. രാജ്യത്ത് കൊറോണ ബാധിച്ച്‌ നിരവധിയാളുകള്‍ മരിച്ചിരുന്നു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച്‌ […]

കൊറോണ വൈറസിന്റെ വ്യാപനം ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ 2020ല്‍ ഈ വൈറസ് നാല് കോടി മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഇംപീരിയല്‍ കോളജ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുവഴി കുറഞ്ഞത് 3.80 കോടി പേരുടെ ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച്‌ 25 മുതല്‍ 21 ദിവസത്തേക്കാണ് […]

Breaking News