കോഴിക്കോട് : പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം […]

ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്ററില്‍ സ്റ്റൈപ്പന്‍ഡറി ട്രെയിനി 160 ഒഴിവുണ്ട്. കാറ്റഗറി ഒന്ന് ഗ്രൂപ്പ് ബി വിഭാഗത്തില്‍ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, കെമിക്കല്‍, സിവില്‍, ഇലക്‌ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കെമിസ്ട്രി വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. കെമിസ്ട്രി വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം. ഫിസിക്സും മാത്സും സബ്സിഡിയറിയായി പഠിക്കണം. കാറ്റഗറി രണ്ടില്‍ ഗ്രൂപ്പ് സി പ്ലാന്റ് ഓപറേറ്റര്‍, എസി മെക്കാനിക്, ഫിറ്റര്‍, വെല്‍ഡര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, മെഷീനിസ്റ്റ്, ഇന്‍സ്ട്രുമെന്റ് […]

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (ജനറല്‍ ഡ്യൂട്ടി ബ്രാഞ്ച്) തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, ഒബിസി സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണ്. പുരുഷന്മാര്‍ മാത്രം അപേക്ഷിക്കണം. പരിശീലനം ഏഴിമല നാവിക അക്കാദമിയില്‍ 2021 ജൂണില്‍ തുടങ്ങും.യോഗ്യത കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. പ്ലസ്ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടിനും കൂടി 60 ശതമാനം മാര്‍ക്ക് വേണം. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് ബിരുദത്തിലെ യോഗ്യതയില്‍ അഞ്ച് ശതമാനം മാര്‍ക്കിന്റെ ഇളവുണ്ട്. […]

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍.ഡി.സി ലാബില്‍ ലാബ് ടെക്‌നീഷ്യന്മാരെ കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.ഡിഎംഎല്‍റ്റി/ബി.എസ്.സി എംഎല്‍റ്റി (അംഗീകൃത യൂണിവേഴ്‌സിറ്റി) യോഗ്യതയുളളവര്‍ ഡിസംബര്‍ 14-ന് രാവിലെ 11-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ 36 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. സൂപ്രണ്ട് (പ്രിന്റിങ്), സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഡിഗ്രി, ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അവസാന തീയതി ഡിസംബര്‍ 17.സൂപ്രണ്ട് (പ്രിന്റിങ്)- 1, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ (പ്ലാനിങ്/ സ്റ്റാറ്റസ്റ്റിക്സ്)- 35 എന്നിങ്ങനെയാണ് ഒഴിവുകള്‍. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് യുപിഎസ്‌സിയുടെ […]

ന്യൂഡല്‍ഹി: മാനേജര്‍, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റായ www.aai.aero സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ഡിസംബര്‍ 15 മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2021 ജനുവരി 14 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. 368 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയാണെങ്കില്‍ നിലവില്‍ കുറഞ്ഞത് 11 ലക്ഷം സി ടി സി വാര്‍ഷിക ശമ്ബളം വാങ്ങുന്നവരായിരിക്കണം. മാനേജര്‍ (ഫയര്‍ […]

കണ്ണൂര്‍: കെല്‍ട്രോണിന്റെ തളിപ്പറമ്ബ് നോളജ് സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ […]

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച്‌ പത്തനംതിട്ട ജില്ലയിലെ ഗവ. ഡിസ്പെന്‍സറി – സന്നിധാനം, ഓപ്പറേഷന്‍ തിയ്യറ്റര്‍ – സന്നിധാനം, സ്പെഷല്‍ ഡിസ്പെന്‍സറി – ചരല്‍ മേട്, ഗവ. ഡിസ്പെന്‍സറി – നിലക്കല്‍, ഗവ. ഡിസ്പെന്‍സറി എരുമേലി എന്നിവടങ്ങളിലേക്ക് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, റേഡിയോ ഗ്രാഫര്‍, നെഴ്സിംഗ് അസിസ്റ്റന്റ് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ എന്നീ വിഭാഗങ്ങളിലേക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ജീവനക്കാരെ ആവശ്യമുണ്ട്. 2020 ഡിംസംബര്‍ 21 മുതല്‍ 27 വരെ ഡോക്ടര്‍മാരുടെയും ഡിസംബര്‍ 27 […]

എസ്‌ബി‌ഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2020: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഡിസംബര്‍ 10 ന് സമാപിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് sbi.co.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഈ വിജ്ഞാപന പ്രകാരം, മൊത്തം 8,500 അപ്രന്റീസുകള്‍ക്ക് പരിശീലനം നല്‍കും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ 2021 ജനുവരിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും കൃത്യമായ തീയതി ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

Breaking News

error: Content is protected !!