മൂന്ന് വര്‍ഷത്തോളമായി ബോധരഹിതനായി കഴിഞ്ഞിരുന്ന അയാക്‌സ് ഫുട്‌ബോള്‍ താരം ജീവിതത്തിലേക്ക് തിരിച്ചുവന്നു. വെര്‍ഡര്‍ ബ്രെമനെതിരായ സൗഹൃദമത്സരത്തിനിടെയാണ് 22കാരനായ അയാക്‌സ് താരം അബ്ദെലാക് നൂരി പരിക്കേറ്റ് അബോധാവസ്ഥയിലായത്. അദ്ദേഹത്തിന്റെ കുടുംബമാണ് നൂരി ജീവിതത്തിലേക്ക് തിരിച്ചുവന്ന സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ജര്‍മ്മന്‍ ക്ലബ് വെര്‍ഡര്‍ ബ്രെമനുമായുള്ള അയാക്‌സിന്റെ പ്രീ സീസണ്‍ സൗഹൃദമത്സരത്തിനിടെയായിരുന്നു നൂരിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. മത്സരത്തിനിടെ പരിക്കേറ്റ് അബോധാവസ്ഥയിലായ നൂരിയെ അടിയന്തരമായി വ്യോമമാര്‍ഗ്ഗമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ തലച്ചോറിന് […]

Breaking News