-ഫൈസല്‍ എളേറ്റില്‍- ആലപ്പുഴ കലാകേരളത്തിന് സമ്മാനിച്ച മറ്റൊരു വരദാനമാണ് എം എ അസീസ്. റംലാബീഗം, ഐഷാബീഗം, സുഹറാബീഗം, ആബിദാ ബീഗം, ലൈലാ ബീഗം, സീന പള്ളിക്കര എന്നിവരെ പ്പോലെത്തന്നെ കാ പ്രസംഗരംഗത്താണ് അദ്ദേഹവും തിളങ്ങിയത്. വിട്ടുപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും അവതരിപ്പിച്ച കഥാപ്രസംഗങ്ങളും പാടിയ പാട്ടുകളും ആസ്വാദകരുടെ മനസ്സിനെ ഇന്നും ത്രസിപ്പിക്കുന്നവയാണ് എന്നത് തന്നെ അദ്ദേഹത്തിലെ കലാകാരൻ്റെ പ്രതിഭ വിളിച്ചോതുന്നു. ഉപ്പൂപ്പ (ഉപ്പയുടെ ഉപ്പ ) യുടെ പ്രചോദനമാണ് അസിസ് കാക്ക് എന്നും […]

https://rb.gy/i5gwq2 ജൂൺ എന്ന സിനിമയിൽ സ്കൂട്ടർ ഓടിച്ചു പോകുന്ന സീനിൽ പപ്പ ജൂണിനോട് പറയുന്ന ഡയലോഗ് ആണെങ്കിലും ഒന്നുകിൽ വീട്ടുകാർ പറഞ്ഞോ അല്ലെങ്കിൽ നാട്ടുകാർ പറഞ്ഞോ നമ്മൾ എല്ലാവരും ജീവിതത്തിൽ കേട്ടിട്ടുള്ള ഒരു വിശ്വ വിഖ്യാതമായ ഉപദേശം ആണിത്. അങ്ങനെ ഇ ആഴ്ച COVID കാലത്തെ പ്രത്യേക രീതിയിൽ എഴുതി തീർത്ത പത്താം ക്ലാസ്സിന്റെ ഫലം പുറത്തു വന്നു. ഇനി ഒരെണ്ണം അടുത്ത ആഴ്ച വരും, പ്ലസ് ടു പരീക്ഷാ […]

-സല്‍മ ജസീര്‍ – സ്നേഹ ദീപം അങ്ങ് ദൂരെ അണഞ്ഞുജാലക പഴുതിൽ നിലാ പക്ഷി തേങ്ങിചേലുള്ള ചെന്താമരപ്പൂവ് വാടിചേക്കേറുവാൻ കൂട് തേടി പറന്നു കുടമുല്ല നിറമുള്ള മന്ദസ്മിതം മാഞ്ഞുകുടിലിന്റെ യോരത്തിരിപ്പില്ല നീതണുവാർന്ന കൈകളാൽ തഴുകുവാൻതരുണിയാം നിന്നെ യലഞ്ഞിടുന്നു കുളിരാറും മുന്നേ യുണർന്നിടുന്നമ്മകുയിലിന്റെ ഈണത്തിൽ താരാട്ട് പാടിമുക്കുറ്റി വിരിയുന്ന മുറ്റത്തു ചൂലിന്റെഅറ്റം വലിച്ച് നടക്കു മമ്മ കുമ്പിളിൽ ഉമി വേർത്ത കഞ്ഞി യുണ്ടാക്കികുടവയർ നിറയോളം നൽകുന്ന സ്നേഹംതകരുമെൻ ഹൃദയത്തിൽ തണലായിതളിരിടും പൂ […]

എ വി മുഹമ്മദ്, ജനപ്രിയ ഇശലുകളുടെ തോഴൻ :- പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കിയ ഗായകനാണ് എ വി മുഹമ്മദ്. അദ്ദേഹത്തിൻ്റെ പാട്ടുകളെല്ലാം സംഗീതം, രചന, ശബ്ദ സൗകുമാര്യം എന്നിവ കൊണ്ടെല്ലാം ആസ്വാദകർ ഇന്നും നെഞ്ചേറ്റുന്നവയാണ്. കാൽ നൂറ്റാണ്ട് മുമ്പ് നമ്മോടു വിട പറഞ്ഞ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തേക്കാളും ജനമനസ്സിൽ ഇപ്പോഴും സജീവമാണെന്നർത്ഥം. ഇന്ന് നടക്കുന്ന ഗാനമേളകളിലും മൽസരവേദികളിലും പാടുന്നതും ഇദ്ദേഹത്തിൻ്റെ പാട്ടുകൾ തന്നെ. കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലത്ത് ഹോട്ടൽ കച്ചവടം […]

http://www.instagram.com/evawonderdesigns പതിനേഴു വര്‍ഷം മുൻപ് പുറത്തിറങ്ങിയ CID മൂസയിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് ആണിത്. സംഗതി തൊരപ്പൻ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പറയുന്നതാണെങ്കിലും വായനയെ ചുറ്റിപ്പറ്റിയുള്ള നമ്മുടെ അവസ്ഥയും ഏതാണ്ട് ഇത് പോലെയാണോ, അല്ലെ? ഇക്കഴിഞ്ഞ വായനാ ദിനത്തിൽ എന്നത്തേയും പോലെ “ഇന്ന് തൊട്ട് ഞാൻ വായിച്ചു തുടങ്ങും” എന്ന് പ്രതിജ്ഞ എടുത്തവരും ഉണ്ടാവും നമ്മുടെ കൂട്ടത്തിൽ. ഉണ്ടെങ്കിൽ നല്ലതു, ഇല്ലെങ്കിൽ അടുത്ത വായനാ ദിനം വരെ കാത്തിരിക്കണം […]

റംലാ ബീഗം :- കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ഇശൽ ലോകത്തിന് നൽകിയ മറ്റൊരു വരദാനമാണ് എച്ച് റംലാബീഗം.ഐഷാ ബീഗത്തിൻ്റെ പാട്ടുകളും കഥാപ്രസംഗങ്ങളുമാണ് ഇവരെ ഈ വഴിയിലേക്കു നയിച്ചത്.പതിനായിരത്തിലധികം വേദികളിൽ കാപ്രസംഗം അവതരിപ്പിച്ചും പാട്ടുകൾ പാടിയും അൻപതിലധികം ഗ്രാമഫോൺ റിക്കാർഡുകളിൽ പാടിയും അഞ്ഞൂറിലേറെ സിഡികൾ ( കേസറ്റ്, ആൽബം ഉൾപ്പെടെ) പുറത്തിറക്കിയും വലിയ ഒരു തരംഗം തന്നെയാണ് അവർ ഈ രംഗത്ത് സൃഷ്ടിച്ചത്.കഥാപ്രസംഗ രംഗത്തും പാട്ടു രംഗത്തും ഒരുപോലെ തിളങ്ങാൻ […]

പ്രവാസികളുടെ ജീവിതം ഈ കോവിഡ് വൈറസ് കാലത്ത് അത്യന്തം ഭീദിതമാണ്. വൈറസ് ബാധിതർ ഒരു ഭാഗത്ത്, മറുഭാഗത്ത് വേണ്ട രീതിയിൽ ചികിൽസ കിട്ടാതെ മരിച്ചു വീഴുന്ന പ്രിയപ്പെട്ട സ്നേഹിതർ, കുടുംബക്കാർ, ഒരുമിച്ച് ജോലി ചെയ്യുന്നവർ, രോഗബാധിതരായി ഒറ്റപ്പെട്ടു കഴിയുന്നവർ… ഏതു നിമിഷവും ഈരോഗം തങ്ങളെയും തേടിയെത്തുമെന്ന് കരുതി ഭയചകിതരായി ജീവിക്കുന്നവർ.. പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ, ചെയ്ത ജോലിക്ക് പോലും ശമ്പളം കിട്ടാത്തവർ, ജോലി നഷ്ട്ടപ്പെട്ടവർ, നാട്ടിലെയും വീട്ടിലെയും […]

-ടി.പി.എ.നസീർ- വാരിയൻ കുന്നത്തിൻ്റെ ചരിത്രം പറയുമ്പോൾ നമ്മൾ കൂട്ടി വായിക്കേണ്ട മറ്റൊരു ചരിത്രമുണ്ട്. ടിപ്പുവിനു ശേഷമുള്ള മലബാറിൻ്റെ സാമൂഹ്യ സാമ്പത്തിക ചരിത്രം! ടിപ്പു മലബാർ കയ്യേറുമ്പോൾ ബ്രിട്ടീഷുകാർക്ക് വേണ്ടി നികുതി പിരിച്ചിരുന്നത് ഭൂരിഭാഗവും സവര്‍ണ ജന്മിമാരായിരുന്നു. എന്നാൽ ടിപ്പു മലബാറിലെ ഭരണമേറ്റടുത്തതോടെ നികുതി പിരിവ് കർഷകരിൽ നിന്ന് നേരിട്ടാക്കുകയും ഇടനിലം നിന്ന ജന്മിമാരിൽ ഭൂരിഭാഗവും കൊച്ചി- തിരുവിതാംകൂറിലേക്ക് ഓടിപ്പോവുകയോ അധികാരം പൂർണ്ണമായി നഷ്ട്ടപ്പെടുകയോ ചെയ്തു. എന്നാൽ ടിപ്പുവിൻ്റെ പതനത്തിനു ശേഷം […]

Breaking News