കുവൈത്ത് സിറ്റി: വിവിധ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് കനത്ത സുരക്ഷ പരിശോധനകള്‍ തുടരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പരിശോധനകള്‍. ആഭ്യന്തര മന്ത്രാലയത്തിനൊപ്പം ജനറല്‍ ട്രാഫിക് ഡിപ്പാർട്മെന്‍റ്, ജനറല്‍ ഡിപ്പാർട്മെന്‍റ് ഓഫ് എമർജൻസി പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകളുടെ സംയുക്ത സംഘം പരിശോധനക്കുണ്ട്. പ്രത്യേക സുരക്ഷ സേനയും വനിത പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. […]

കുവൈത്ത് സിറ്റി: ഡോ. ശശി തരൂർ എം.പിക്ക് ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ശുവൈഖ് ഫ്രീ ട്രേഡ് സോണിലെ കണ്‍വെൻഷൻ സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ ഒ.ഐ.സി.സി നാഷനല്‍ പ്രസിഡന്റ്‌ വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി മിഡില്‍ ഈസ്റ്റ്‌ ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഇക്ബാല്‍ പൊക്കുന്ന് ആശംസകള്‍ അറിയിച്ചു. ശശി തരൂരിന് നാഷനല്‍ കമ്മിറ്റിയുടെയുടെ ഉപഹാരം പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയും ഇക്ബാല്‍ പൊക്കുന്നിന് സെക്രട്ടറി നിസ്സാം തിരുവനന്തപുരവും […]

മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാത്തന്നൂരിലെ ബി.എസ് നിവാസ് കൂനയില്‍ സതീഷിനെആണ് (29)മരിച്ച നിലയില്‍ കാണപ്പെട്ടത്. പിതാവ്: ഭുവനേന്ദ്രൻ.മാതാവ്: സ്നേഹലത.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മസ്കത്ത്: സുല്‍ത്താനേറ്റിന്റെ ലോജിസ്റ്റിക് മേഖലയിലേക്ക് വാതില്‍ തുറക്കുന്നതായി മസ്‌കത്ത് ഇന്റർനാഷനല്‍ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് എല്‍.എല്‍.സി സംഘടിപ്പിച്ച സിമ്ബോസിയങ്ങള്‍. ഒമാന്റെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന 25ാമത് ഗ്ലോബല്‍ അലയൻസ് ഇന്റഗ്രേറ്റഡ് നെറ്റ് വർക്ക് ലോജിസ്റ്റിക്സ് സിമ്ബോസിയത്തിനാണ് മസ്‌കത്തിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ വേദിയായത്. സെപ്റ്റംബർ 28 മുതല്‍ ഒക്ബോർ ഒന്നുവരെയായിരുന്നു പരിപാടി. 18 വർഷക്കാലമായി ലോജിസ്റ്റിക് വ്യവസായത്തിന് സമഗ്രമായ സംഭാവന നല്‍കുന്നതില്‍ മുൻനിരയിലാണ് മാനേജിങ് ഡയറക്ടർ നൗഷാദ് റഹുമാൻ, ഡയറക്ടർ ജിഷ […]

മിൽട്ടൺ കീൻസ്: കേരളത്തിന്റെ സംസ്കാര പൈതൃകത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ സഹൃദയ വേദി യു.കെ യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വ്യത്യസ്തവും മനോഹരവുമായ രീതിയിൽ മിൽട്ടൺ കീൻസിൽ ഓഗസ്റ്റ്‌ 8 ഞായറാഴ്ച്ച സംഘടിപ്പിച്ചു. മിൽട്ടൺ കീൻസ് നഗരസഭാംഗം ശ്രീ. മനീഷ് വർമയുടെ സാന്നിധ്യം ചടങ്ങിന് ശുഭപ്രദമായി. യുവ തലമുറയിൽ സാംസ്കാരിക മൂല്യങ്ങൾ ഉത്തേജിപ്പിക്കുന്നതിൽ പാരമ്പര്യ ആഘോഷങ്ങളുടെ പ്രാധാന്യത്തെകുറിച്ച് വിശദീകരിച്ചു. സഹൃദയ വേദി ചെയർമാൻ മനോജ് […]

ലണ്ടന്‍ : വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ആയിരുന്നു. 1998ല്‍ 3,112 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു യുകെയില്‍ ഉപരിപഠനത്തിനായി പോയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഈ സംഖ്യ 1.42 ലക്ഷമായി കൂടിയിരുന്നു. എന്നാല്‍ ഒരൊറ്റ വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുകെ പ്രിയം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ […]

കുവൈത്ത് സിറ്റി: രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ഓണ്‍ലൈൻ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പുമായി ചേർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ പ്രൊട്ടക്ഷൻ സെക്ടർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും ട്രാക്ക് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കുന്നതായി അറബ് ടൈംസ് ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ […]

കുവൈത്ത് സിറ്റി: താമസരേഖകള്‍ അപ്ഡേറ്റ് ചെയ്യാത്ത 1,197 റെസിഡൻഷ്യല്‍ വിലാസങ്ങള്‍ കൂടി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ (പാസി) സിവില്‍ ഐ.ഡി കാർഡുകളില്‍നിന്ന് നീക്കി. ഫ്ലാറ്റുകള്‍ പൊളിക്കല്‍, കെട്ടിട ഉടമ നല്‍കിയ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലാസങ്ങള്‍ നീക്കിയത്. വിലാസം നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനുള്ളില്‍ അതോറിറ്റി സന്ദർശിച്ച്‌ ആവശ്യമായ അനുബന്ധ രേഖകള്‍ നല്‍കി വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ സിവില്‍ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി നിർദേശിച്ചു. വിലാസം പുതുക്കാതിരുന്നാല്‍ […]

മസ്കത്ത്: ജോലിസ്ഥലത്തെ തൊഴില്‍ സുരക്ഷക്ക് തൊഴിലുടമകള്‍ക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍ ജോലിയിലായിരിക്കുമ്ബോള്‍ അവരുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും നടപ്പാക്കാൻ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ നിർബന്ധിതരാണെന്ന് തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗോഡൗണുകളില്‍ സംഭരിച്ചുവെക്കുന്ന വസ്തുക്കളുടെ ക്രമീകരണം നേരായ രീതിയിലായിരിക്കണം, സ്റ്റോറേജ് ലൊക്കേഷനുകള്‍ വ്യക്തമായി അടയാളപ്പെടുത്തുകയും ആവശ്യത്തിനുള്ള മെറ്റല്‍ റാക്കുകളും ഷെല്‍ഫുകളും ക്രമീകരിക്കുകയും വേണം. അപകടസാധ്യതകള്‍ കുറക്കാൻ സീലിങ്ങില്‍നിന്ന് കുറഞ്ഞത് മൂന്നടി അകലത്തില്‍ […]

മൂന്ന് വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാര്‍ അടക്കം മികച്ച നേട്ടമാണ് പോട്ടേഴ്സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ് കൈവരിച്ചത്. കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ഡബിള്‍ എ സ്റ്റാറും, ചരിത്രം, രസതന്ത്രം, ഇംഗ്ലീഷ് ഭാഷ എന്നിവയില്‍ എ സ്റ്റാറും, കമ്പ്യൂട്ടര്‍ സയന്‍സും ഇംഗ്ലീഷ് സാഹിത്യവും എന്നിവയില്‍ എയുമാണ് നാഥന്‍ നേടിയത് – സെന്റ് ജോണ്‍സ് പ്രെപ്പ് ആന്റ് സീനിയര്‍ പ്രൈവറ്റ് സ്‌കൂള്‍, എന്‍ഫീല്‍ഡ്. മോഹന്‍ ജോര്‍ജ്, റിന്‍സി മോഹന്‍ ജോര്‍ജ് […]

Breaking News

error: Content is protected !!