Health
ലക്ഷണങ്ങള്‍ അവഗണിക്കുന്നത് മൂലം പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് തടസ്സപ്പെടുത്തുന്ന ഈ അവസ്ഥയെ കുറിച്ച് പലപ്പോഴും ശരീരം നമുക്ക് മുന്നറിയിപ്പ് നല്കാറുണ്ടെന്നുള്ളതാണ് സത്യം. അമിതമായ കോട്ടുവായ ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണെന്ന് പറയാം. വ്യായാമം ചെയ്യുമ്ബോള്‍ അമിതമായി കോട്ടുവായ ഇടുന്നത് പ്രത്യേകിച്ച് ചൂടുള്ള ദിനങ്ങളില്‍ അങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതത്തിന് മുന്നോടിയാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉറക്കമില്ലായ്മ കാരണം മാത്രമല്ല കോട്ടുവായ ഇടുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നല്ല ഉറക്കം […]
നമ്മുടെ പ്രായം മുപ്പതുകളില്‍ത്തന്നെ, നാല്പതു വയസ്സുള്ള ആളെപ്പോലെ തോന്നിച്ചാലോ. അത് ആര്‍ക്കായാലും അലോസരമുണ്ടാക്കും. ചര്‍മത്തിനും മുടിക്കും ആവശ്യമായ ശ്രദ്ധകൊടുക്കാത്തതുകൊണ്ടാണ് പലയാളുകള്‍ക്കും ഉള്ളതില്‍ക്കൂടുതല്‍ പ്രായം തോന്നിക്കുന്നത്. പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കില്‍ അവര്‍ ജീവിതത്തില്‍ പിന്തുടരുന്ന അഞ്ച് അബദ്ധങ്ങളാണ് പ്രായക്കൂടുതല്‍ തോന്നാനുള്ള കാരണം. സണ്‍പ്രൊട്ടക്ഷന്‍ ക്രീം സ്കിപ് ചെയ്യരുത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലര്‍ക്കും അറിയാം. അത് ചര്‍മകോശങ്ങള്‍ക്ക് നാശം വരുത്തുകയും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും. അള്‍ട്രാവയലറ്റ് രശ്മികള്‍ […]
ലണ്ടന്‍: ലോകമെങ്ങും കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ടത് പ്രമേഹരോഗികളെന്ന് മുന്നറിയിപ്പ്. പ്രമേഹമുള്ളവര്‍ക്ക് കൊറോണ ബാധിച്ചാല്‍ മരണസാധ്യത വളരെയേറെയാണെന്ന് പഠനം പറയുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ ബ്രിട്ടനില്‍ മരിച്ചവരില്‍ 26 ശതമാനവും പ്രമേഹബാധിതരാണെന്ന് കണ്ടെത്തി. മാര്‍ച്ച് 31 മുതല്ക്കാണ് കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അന്നുമുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 22,332 മരണങ്ങളില്‍ 5,873 പേര്‍ക്ക് പ്രമേഹം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് […]
ലണ്ടന്‍: കീ വര്‍ക്കര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ ടെസ്റ്റ് ചെയ്യാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ച വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഏതാനും മണിക്കൂറുകള്‍ക്കു ശേഷം നിര്‍ത്തി വെച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ആയിരക്കണക്കിന് കീ വര്‍ക്കര്‍മാര്‍ക്ക് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. 16000 ബുക്കിംഗ് വെബ്സൈറ്റില്‍ വെള്ളിയാഴ്ച നടന്നു. പത്തു ലക്ഷം കീ വര്‍ക്കര്‍മാരെയാണ് ഈ വെബ്സൈറ്റ് വഴി ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത്. ഗതാഗത സെക്രട്ടറി ഗ്രാന്‍ഡ് […]
ഓക്സ്ഫോര്‍ഡ്: കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിന്റെ മനുഷ്യന് മേലുള്ള പരീക്ഷണം ഇപ്പോള്‍ ഓക്സ്ഫോര്‍ഡില്‍ നടക്കുന്നു. കൊറോണക്കെതിരെ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യത്തെ ‘ഹ്യുമന്‍ ട്രയല്‍’ ആണിത്. ഓക്സ്ഫോര്‍ഡ് യുനിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. മില്ല്യന്‍ കണക്കിന് പൌണ്ട് ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പരീക്ഷണത്തിന് വേണ്ടി ചെലവഴിച്ചത്.