കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലുളള വാര്‍ഷിക ശമ്പള വര്‍ധനവിനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുളള സമയ പരിധി നീട്ടി നല്‍കിയിട്ടുളളത്.  ഗ്രൂപ്പ് എ, ബി, സി ഉദ്യോഗസ്ഥരുടെ വാര്‍ഷിക ശമ്പളവര്‍ധനവിനുളള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുളള കാലാവധി പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു, മെയ് 30ന് മുമ്പ് ശമ്പള വര്‍ധനവിനുളള ഫോം എല്ലാ ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തിരിക്കണം. റിപ്പോര്‍ട്ട് ചെയ്യുന്ന ഓഫീസര്‍ക്ക് ജൂണ്‍ 30ന് മുമ്പായി ഫോം […]

മുംബൈ: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ആഗോള മാന്ദ്യ ഭയം ഉയര്‍ത്തുന്നതിനാല്‍, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്ന് മാര്‍ച്ചില്‍ ഒരു ലക്ഷം കോടി രൂപ പിന്‍‌വലിച്ചു. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ലോകത്തെ മിക്ക സമ്ബദ്‍വ്യവസ്ഥകളും ലോക്ക് ഡൗണിലാണിപ്പോള്‍. ഇത് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പി‌ഐ) ജാഗ്രത പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. മാര്‍ച്ച്‌ 2 മുതല്‍ 27 വരെ വിദേശ പോര്‍ട്ട്ഫോളിയോ […]

സാവോ പോളോ: കൊറോണയെ പേടിച്ചിരിക്കാതെ ജനങ്ങളോട് തിരിച്ച്‌ ജോലിയില്‍ പ്രവേശിക്കണമെന്ന ആഹ്വാനവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയ്ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ‘എന്നോട് ക്ഷമിക്കണം, ചിലയാളുകള്‍ മരിക്കും അതാണ് ജീവിതം. വാഹനപടകങ്ങള്‍ മൂലം ആളുകള്‍ മരിക്കുന്നുണ്ടെന്ന് കരുതി കാര്‍ ഫാക്ടറി അടച്ചുപൂട്ടാനാകില്ല.’-പ്രസിഡന്റ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിര്‍ ബൊല്‍സൊണാരോയുടെ വിവാദ പരാമര്‍ശം. രാജ്യത്ത് കൊറോണ ബാധിച്ച്‌ നിരവധിയാളുകള്‍ മരിച്ചിരുന്നു. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച്‌ […]

കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ ഇരുചക്രവാഹന ഡീലര്‍മാരുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. 2020 ഏപ്രില്‍ ഒന്നിന് മുമ്ബ് വിറ്റുതീര്‍ക്കേണ്ട കോടികളുടെ ബിഎസ്-4 വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 8,35,000 ബിഎസ്-4 എന്‍ജിന്‍ ടൂവീലറുകളാണ് ഇനിയും വിറ്റഴിക്കാനുള്ളത് എന്നാണ് കണക്കുകള്‍. ഏകദേശം 4600 കോടി രൂപയോളം വരും ഇവയുടെ ഏകദേശ മതിപ്പു വില. ഇതില്‍ ഭൂരിഭാഗവും ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ […]

ഗുവാഹത്തി : കൊറോണ വൈറസ് വ്യാപകമായതിന് പിന്നാലെ ജോലി നഷ്ടമായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഭാഗ്യം തുണച്ചു. ആശാരിപ്പണിയ്ക്കായി കേരളത്തിലെത്തിയ മിര്‍സപൂര്‍ സ്വദേശിക്കാണ് ലോട്ടറിയടിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഒരു ട്രെയിനില്‍ എസി ടിക്കറ്റ് പോലും എടുക്കാന്‍ പൈസയില്ലാതിരുന്ന ഇജ്റുള്‍ കഴിഞ്ഞ ദിവസമാണ് മിര്‍സാപൂരിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയപ്പോഴാണ് ലോട്ടറിയടിച്ച വിവരം അറിഞ്ഞത്. വിവരം പുറത്ത് വന്നതോടെ നാട്ടിലെ താരമായി ഇയാള്‍ […]

Breaking News