ലണ്ടന്‍: ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തില്‍ ലണ്ടനിലെ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രയേലിന് സുനക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മസ്ജിദ് ബഹിഷ്‌കരിക്കാന്‍ നഗരത്തിലെ മുസ്ലിം വിഭാഗം തീരുമാനിച്ചത്. റമദാന്റെ ആദ്യദിനം സുനക് പള്ളിയില്‍ എത്തിയിരുന്നു. മസ്ജിദിന്റെ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കിയ പരിപാടിയിലൂടെ രാജ്യത്തെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കും സുനക് റമദാന്‍ ആശംസകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സുനകിന്റെ ആശംസ വീഡിയോക്കെതിരെ […]

ലണ്ടന്‍: ബ്രിട്ടന്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച പട്ടിണിയാണ് നിലവില്‍ ബ്രിട്ടന്‍ നേരിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡി.ഡബ്ല്യു.പി) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജീവിത ചെലവില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും കണക്കുകളെ ചൂണ്ടിക്കാട്ടി സോഷ്യല്‍ സെക്യൂരിറ്റി മന്ത്രി അലിസണ്‍ മക്ഗവര്‍ണ്‍ പറഞ്ഞു. സുനക് സര്‍ക്കാര്‍ രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും കുട്ടികളെ പട്ടിണിയിലേക്കും തള്ളിവിട്ടുവെന്നും […]

ലണ്ടന്‍: 2023 നാലാം പാദത്തില്‍ ജിഡിപി 0.3% ഇടിഞ്ഞതോടെ യുകെയുടെ സമ്പദ്വ്യവസ്ഥ ഔദ്യോഗികമായി തന്നെ മാന്ദ്യത്തിലേക്ക് കടന്നിരിക്കുകയാണ്. യുകെയിലുണ്ടാകുന്ന സാമ്പത്തിക പ്രതിന്ധി ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു എന്നുള്ളതാണ് പ്രധാന കാര്യം.സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ജോലി ലഭിക്കാതെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ കാലാവധി തീരുമോ എന്ന ആശങ്ക പലരും ഇതിനോടകം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനോടകം ഒരു ജോലി കണ്ടെത്താന്‍ സാധിക്കാത്തതില്‍ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് സ്റ്റെര്‍ലിംഗ് […]

ലണ്ടന്‍: യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ എം. കെ. രാമചന്ദ്രന്‍ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രന്‍ മാര്‍ച്ച് 16 നാണ് അന്തരിച്ചത്. സംസ്‌കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട് രമ. മക്കള്‍: റമീന (യുഎസ്എ.), റസ്സീത്ത (ലണ്ടന്‍), രാഹേഷ് (ലണ്ടന്‍). മരുമകന്‍: യാന്‍വില്യം. പരേതരായ മണ്ണോത്ത് കുളങ്ങര ഉണിച്ചോയി (പുഷ്പ തിയേറ്റര്‍ സ്ഥാപകന്‍), അമ്മു എന്നിവരാണ് മാതാപിതാക്കള്‍. 1960 ല്‍ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ […]

യുകെയിലെ അബര്‍ഡീനില്‍ മലയാളി യുവതി അന്തരിച്ചു. ആന്‍ ബ്രൈറ്റ് ജോസാണ് (39) വിടപറഞ്ഞത്. എറണാകുളം ചെറുവയ്പ്പ് സ്വദേശിനിയാണ് ആന്‍. കെയര്‍ ഹോം മാനേജര്‍ ജിബ്‌സണ്‍ ആല്‍ബര്‍ട്ടാണ് ആനിന്റെ ഭര്‍ത്താവ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു ആന്‍. മൃതദേഹം ജന്മ ദേശത്ത് എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.പാലിയേറ്റീവ് ചികിത്സയിലൂടെ പെയിന്‍ മാനേജ്‌മെന്റ് സ്വായത്തമാക്കിയ ആനിന് ആന്തരിക അവയവങ്ങള്‍ വരെ പിണങ്ങിയതോടെ കഴിഞ്ഞ ഏതാനും ദിവസം മാത്രമാണ് വീട്ടില്‍ നിന്നും അകന്നു പാലിയേറ്റീവ് കെയറില്‍ […]

ലണ്ടന്‍: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ (എന്റോള്‍മെന്റ് ആന്‍ഡ് അപ്ഡേറ്റ്) നിയമങ്ങളില്‍ മാറ്റം. സ്ഥിരതാമസക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വെവ്വേറെ ഫോമുകള്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എന്റോള്‍ ചെയ്യുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ ഫോമിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലായിരുന്നു. എന്നാല്‍ ഇനി ഇവര്‍ക്ക് ആധാര്‍ കാര്‍ഡിന് […]

യുകെയിലെ ദന്ത ഡോക്ടര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടര്‍മാര്‍ക്ക് ബോണസ് വാഗ്ദാനം. ബോണസ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 200 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനാണ് എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. ‘ഗോള്‍ഡന്‍ ഹലോ’ എന്ന് വിളിക്കപ്പെടുന്ന പദ്ധതിയില്‍ 240 ദന്തഡോക്ടര്‍മാര്‍ക്ക് ഇത് ലഭ്യമാകും. രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടൊപ്പം വിവിധ സ്‌കൂളുകളില്‍ ചെന്ന് കുട്ടികളുടെ ദന്ത […]

യുകെ: യുകെ, യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളികളെ വൈവാഹിക ആവശ്യങ്ങൾക്ക് സഹായിക്കാൻ ലണ്ടൻ കേന്ദ്രമായി മാട്രിമോണി വെബ്സൈറ്റ് പ്രവത്തനമാരംഭിച്ചു. ‘zawajhub.com’ എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിന് വൻ സ്വീകരണമാണ് യുകെയിലെയും ഗൾഫിലെയും പ്രവാസി മലയാളികളിൽ നിന്നുമുണ്ടായത്. പ്രവാസി കുടുംബങ്ങളിലെ യുവാക്കൾക്കും യുവതികൾക്കും ചെറിയ ചിലവിൽ അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ കാര്യക്ഷമമായ വെബ്സൈറ്റുകൾ ഇപ്പോൾ വളരെ വിരളമാണ്. കേരളത്തിലെ പത്രങ്ങളിലെ മാട്രിമോണിയൽ വെബ്സൈറ്റ്കൾ ആണ് […]

ലണ്ടന്‍: ഇന്ധന വില വര്‍ധനയ്ക്ക് പുറമെ ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്‌സ്, ഇന്‍ഷുറന്‍സ് വര്‍ധനവും. ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യുട്ടി (വി ഇ ഡി) വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പല കാര്‍ ഉടമകള്‍ക്കും നൂറുകണക്കിന് പൗണ്ട് അധികമായി ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് വര്‍ഷം മുന്‍പ് രേഖപ്പെടുത്തിയ വിലയേക്കാള്‍ മുകളില്‍ തന്നെയാണ് […]

യുകെയിലെ പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്ന് യുവതിയുടെ പരാതി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍.ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരെ അറസ്റ്റ് ചെയ്തു. സിദ്ധാര്‍ഥ് നായര്‍ മലയാളിയാണ്. ജനുവരി 30ന് ചൊവ്വാഴ്ച വൈകിട്ടാണ് ലൈംഗികാക്രമണം ഉണ്ടായതെന്ന് യുവതി ആരോപിച്ചു. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഴ്‌സിസൈഡ് പോലീസാണ് കേസ് കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരി ഒന്നിന് വിരാള്‍ […]

Breaking News

error: Content is protected !!