മലപ്പുറം: പന്തീരാങ്കാവ് യു എ പി എ കേസിലെ മൂന്നാം പ്രതി സി പി ഉസ്മാന്‍ പിടിയില്‍. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്. മലപ്പുറം പട്ടിക്കാട് നിന്ന് തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഉസ്മാനെ എ ടി എസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ പിടിയിലായ അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാനാണെന്നാണ് പൊലീസ് പറയുന്നത്. ഉസ്മാനുമായി സംസാരിച്ചു നില്‍ക്കുമ്ബോഴാണ് 2 വര്‍ഷം മുന്‍പ് അലനും താഹയും അറസ്റ്റിലാകുന്നത്. അലനെയും […]

ട്രെയിന്‍ ഇടിച്ച്‌ അമ്മയും മകളും മരിച്ചു. എറണാകുളം പുളിഞ്ചുവട് റെയില്‍വേ പാളത്തിലാണ് അപകടം നടന്നത് ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ് മരിച്ചത്. പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വെച്ച്‌ രപ്തി സാഗര്‍ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. റെയില്‍വേ പാളം മുറിച്ച്‌ കടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മലപ്പുറം രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ (72) യെ കൊലപ്പെടുത്തിയ കേസിലാണ് മമ്ബാട് സ്വദേശി നിഷാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 16 ന് രാത്രി ഒന്‍പതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആയിഷ ധരിച്ചിരുന്ന എട്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസ് വിശദമായ അന്വേഷണം […]

കോട്ടയം: നാര്‍കോട്ടിക്​ ജിഹാദ്​ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിയും പാലാ രൂപത ബിഷപ് മാര്‍ ജോസഫ്​ കല്ലറങ്ങാട്ടിനെ പിന്തുണച്ചും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. മയക്കുമരുന്ന് എന്ന സാമൂഹികവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കുകയുമാണ് ബിഷപ് ചെയ്​തതെന്നും അദ്ദേഹത്തി​െന്‍റ വാക്കുകള്‍ വളച്ചൊടിക്കുകയായിരു​െന്നന്നും ജോസ് കെ. മാണി പറഞ്ഞു. സാമൂഹികതിന്മകള്‍ക്കെതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്​കരിക്കാനുള്ള ഉത്തരവാദിത്തം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് […]

പാലക്കാട്: ഗൈഡിന്റെ മാനസിക പീഡനത്തെതുടര്‍ന്ന് ഗവേഷണ വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവര്‍. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക പറഞ്ഞു. ഗൈഡ് കൃഷ്ണകുമാരിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ […]

കോഴിക്കോട്: നിപയില്‍ കൂടുതല്‍ ആശ്വാസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സമ്ബര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധാനാ ഫലവും നെഗറ്റീവ്. എന്‍ഐവി പുനെയില്‍ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. കൂടാതെ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാംപിളുകളും നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകള്‍, ആടുകള്‍ എന്നിവയുടെ സാംപിളുകളാണ് നെഗറ്റീവായത്. സമ്ബര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആകെ […]

കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്‌ആര്‍ഒ കാര്‍ഗോ തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിഎസ് എസ് സിയിലെ നോക്കുകൂലി കേരളത്തിന് നാണക്കേടാണ്. യൂണിയനുകള്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളില്‍ പറഞ്ഞാല്‍ പോര. നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സര്‍ക്കാര്‍ തടയണം. എങ്കില്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരികയുള്ളൂ എന്നും […]

കൊച്ചി: വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണം നിക്ഷേധിച്ച്‌ സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ പറഞ്ഞു.

കോട്ടയം: കത്തോലിക്കാ യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്, നാ‍ര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ സമസ്തയുടെ വിദ്യാ‍ര്‍ത്ഥി വിഭാ​ഗമായ എസ്.കെ.എസ്.എസ്.എഫ് രം​ഗത്ത്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കില്‍ പാലാ ബിഷപ്പ് അതു വെളിപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താ‍ര്‍ പന്തല്ലൂര്‍ പറയുന്നു. തെളിവ് പുറത്തു വിടാന്‍ പാലാ ബിഷപ്പിന് സാധിക്കുന്നില്ലെങ്കില്‍ നാര്‍ക്കോട്ടിക്സ് അടിച്ചതെവിടെ നിന്നാണെന്ന് അദ്ദേഹം തുറന്നു പറയണമെന്നും […]

മലപ്പുറം: കൊവിഡ് ബാധിച്ച്‌ ചികിത്സയിലോ ക്വാറന്റീനിലോ ഉള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സര്‍വകലാശാലാ പരീക്ഷകള്‍ എഴുതാനുള്ള അവസരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരീക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും ശ്രദ്ധിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് എല്ലാ സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 16 വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ […]

Breaking News

error: Content is protected !!