താനൂരില്‍ പോരാട്ടം കടുപ്പിക്കാന്‍ അവന്‍ വരുന്നു. മറ്റാരുമല്ല, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെയാണ് മുസ്‍ലിം ലീഗ് താനൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതിന് പിന്നാലെ സ്റ്റൈലന്‍ ബുള്ളറ്റ് വീഡിയോയുമായാണ് പി.കെ ഫിറോസ് വരവറിയിച്ചത്. ‘അവന്‍ വരുന്നു, താനൂര്‍ തിരിച്ചുപിടിക്കാന്‍, വോട്ട് ഫോര്‍ പി.കെ ഫിറോസ്’ എന്നാണ് മുസ്‍ലിം യൂത്ത് ലീഗ് പുറത്തിറക്കിയ വീഡിയോയുടെ ഉള്ളടക്കം. ബുള്ളറ്റ് ഓടിച്ച് സ്റ്റൈലനായാണ് പി.കെ ഫിറോസ് വീഡിയോയില്‍ […]

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമാണ് ലീഗ് സ്ഥാനാര്‍ത്ഥിയായ അഡ്വ. നൂര്‍ബീനാ റഷീദ്. ദൈവത്തിന് നന്ദി, ദേശത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധയാണെന്ന് കോഴിക്കോട് സൗത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ്. മൂന്നു പതിറ്റാണ്ടിലധികമായി പാര്‍ട്ടിക്ക് വേണ്ടിയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതായും കര്‍മ്മം ചെയ്യൂ, ഫലം തരേണ്ടത് മുകളില്‍ നിന്നുള്ള ആളാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും നൂര്‍ബിന റഷീദ് പ്രതികരിച്ചു. […]

ഇടത് പാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകള്‍ വരെയേ നല്‍കൂ എന്നാണ് ഡിഎംകെയുടെ തീരുമാനം. തമിഴ്നാട്ടില്‍ ഡിഎംകെ – കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ സമവായമായില്ല. മുസ്‍ലിം ലീഗിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചു. ആറ് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ മത്സരിക്കും. ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിനും വിസികെ നേതാവ് തോല്‍ തിരുമാവളവനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. മുസ്‍ലിം ലീഗിന് മൂന്നും മനിതനേയ മക്കള്‍ കച്ചിക്ക് രണ്ടും സീറ്റുകള്‍ നല്‍കാന്‍ […]

തനിക്കെതിരെ പ്രവർത്തിച്ചവർക്ക് എട്ടിന്‍റെ പണി നൽകുമെന്ന ഭീഷണിയുമായി കെ.എം ഷാജി എം.എൽ.എ. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല. പാർട്ടിക്കുള്ളിലും തനിക്കെതിരെ പ്രവർത്തിച്ചവരുണ്ടെന്നും കെ.എം ഷാജി. കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ. എം ഷാജിയുടെ വിവാദ പ്രസംഗം. എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിക്കാൻ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. തനിക്കെതിരെ പാർട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും താൻ മറക്കില്ല. അവർക്കെല്ലാം എട്ടിന്‍റെ […]

ബുധനാഴ്ചയോടെ സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം. തെരഞ്ഞടുപ്പ് പ്രഖ്യാപനത്തോടെ ചൂടു പിടിച്ച യുഡിഎഫ് സീറ്റ് ചർച്ച അന്തിമഘട്ടത്തിൽ. മൂന്ന് സീറ്റ് അധികം നൽകി ലീഗുമായി സമവായെത്തിയെങ്കിലും ചില വച്ചുമാറ്റങ്ങളിൽ ധാരണയാകാനുണ്ട്. 12 സീറ്റിനായ് വാശിപിടിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്ചയോടെ സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് മുന്നേറിയപ്പോഴും മുസ്ലിംലീഗ് തങ്ങളുടെ ഉരുക്കുകോട്ടയായ മലപ്പുറം കാത്തു. മലപ്പുറത്ത് മാത്രമല്ല, സംസ്ഥാനത്തെ പത്ത് ജില്ലകളിലായി 137 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി മുസ്ലിം ലീഗിനാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിലും 104 ഗ്രാമപഞ്ചായത്തുകളിലും 18 നഗരസഭകളിലും 14 ബ്ലോക്ക് പഞ്ചായത്തുകളിലും ലീഗിനാണ് അധ്യക്ഷ പദവി. മുസ്ലിം ലീഗിന് പ്രസിഡന്റ് പദം ലഭിച്ച ഗ്രാമ പഞ്ചായത്തുകള്‍: 104കാസര്‍കോട് ജില്ല: 1. ചെങ്കള2. പടന്ന3. തൃക്കരിപ്പൂര്‍4. […]

കാസര്‍കോട്: കല്ലൂരാവിയില്‍ കൊല്ലപ്പെട്ട അബ്ദു റഹ്മാന്‍ ഔഫിന്റെ വീട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. അബ്ദുറഹ്മാന്‍ ഔഫിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന കൂടി നടത്തിയ ശേഷമാണ് മുനവറലി തങ്ങള്‍ മടങ്ങിയത്. ഔഫിന്റെ കൊലപാതകത്തെ മുസ്‌ലിം ലീഗ് ശക്തമായി അപലപിക്കുന്നു. കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും മുനവ്വറലി തങ്ങള്‍ […]

മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 93 ശതമാനം പുതുമുഖങ്ങള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയ മുസ് ലിം ലീഗ് വിജയത്തിലും റെക്കോഡിട്ടു. ലീഗിന് വേണ്ടി മത്സരിച്ച ആകെ സ്ഥാനാര്‍ഥികളില്‍ 91.32 ശതമാനം പേരും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടതായി പാര്‍ട്ടി ജില്ലാ നേതൃത്വം അവകാശപ്പെട്ടു. ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലും നഗരസഭകളിലുമായി 2512 വാര്‍ഡുകളാണുള്ളത്. 1741 വാര്‍ഡുകളില്‍ ലീഗ് മത്സരിപ്പോള്‍ 1590 സ്ഥാനാര്‍ഥികളും വിജയിച്ചു. മത്സരിച്ച 1741ല്‍ 93 ശതമാനം […]

-ഫബില ഗഫൂര്‍- റിയാദ്: കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് ആവശ്യപ്പെട്ടു. കൊവിഡ് രോഗബാധിതരെ ചികില്‍ത്സിക്കാനുള കൂടുതല്‍ ആശുപത്രികള്‍ ജില്ലയില്‍ സജ്ജീകരിക്കണം. ഇതു സംബന്ധിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് ഇ മെയിലില്‍ നിവേദനം സമര്‍പ്പിച്ചു.കൊവിഡ് ചികിത്സയുടെ പേരില്‍ അടിയന്തര ശുശ്രൂഷ വേണ്ട രോഗികളെ പരിചരിക്കാതിരിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. രണ്ട് നവജാഃ ശിശുക്കളുടെ ജീവന്‍ പൊലിഞ്ഞത് […]

Dear Brothers & Sisters, At a time when the fascist regime is questioning India’s democracy and transforming India from the World’s largest democracy to a fascist state, there must be a strong protest among us Indians to protect India’s principle of unity in diversity. You are invited to a Britain […]

Breaking News

error: Content is protected !!