-സല്‍മ ജസീര്‍- അകലേ ദിക്കിലേ മാമലകൾ താണ്ടിഇക്കരെ നാട്ടിൽ പറന്നു വന്നൊരു കിളിഇലപൊഴിഞ്ഞൊരു മര ചില്ലയിൽവീണിരുന്നറിയാതെ തേങ്ങിക്കരഞ്ഞു പോയി ദൂരങ്ങൾ താണ്ടി താൻ വന്നതു മാറിയോദാരുണമാം ഭൂമി താനേ മൃതഞ്ഞതോഅങ്കലാപ്പാകേ വിടാതെ ചുടു കണ്ണുനീർആർക്കോ വേണ്ടി പ്പരതിടുന്നു അന്നീ മാമല നാട്ടിൽ ഞാൻ വന്നപ്പോൾകാലവർഷം തന്ന വാസന്തഗ്രാമംപതിയെ വിടരും സുമം തന്ന ഗന്ധംപുലർകാല വേളക്ക് മാറ്റുകൂട്ടി വയലുകൾ ചികയുന്ന കിളികൾ തൻ കളകളംവായക്കുട പിടിച്ചോടുന്ന മാരുതൻമേഞ്ഞു കൊണ്ടോടിക്കളിച്ച ഗോപാലൻമാർഎല്ലാമൊരോർമ്മയിൽ തങ്ങി […]

മാപ്പിളപ്പാട്ടുകൾ അറബി മലയാളത്തിൽ നിന്നും മലയാളത്തിലേക്ക് :-അറബി മലയാളത്തിൽ എഴുതപ്പെട്ട പടപ്പാട്ടുകളുടെയും കിസ്സപ്പാട്ടുകളുടെയും ചരിത്രപരമായ നിയോഗവും വിഷയങ്ങളുമാണ് ഇത് വരെ ചർച്ച ചെയ്തത്.എന്നാൽ സ്വാഭാവികമായും മനുഷ്യന്റെ ജീവിതവും സാഹചര്യങ്ങളും പുരോഗതി കൈവരിക്കുമ്പോൾ അതിന്റെ സ്വാധീനം നമ്മുടെ സകല മേഖലകളിലും ഉണ്ടാവും എന്നതിൽ സംശയമില്ല.സാംസ്കാരിക രംഗത്തും ഇത് കൃത്യമായി പ്രതിഫലിക്കും. ഭാഷ വളരുമോൾ സർഗ്ഗ സൃഷ്ടികൾ വിശാലമായ മറ്റു തലങ്ങളിലേക്കു മാറുകയും ചെയ്യും.സാധാരണക്കാരന്റെ ജീവിതത്തിന്റെ സമഗ്ര തലങ്ങളേയും ആവിഷ്കരിച്ച ഒട്ടനവധി സൃഷ്ടികൾ […]

മോയിൻകുട്ടി വൈദ്യർ കൃതികളുടെ സാമൂഹ്യ മാനം :- മോയിൻകുട്ടി വൈദ്യർ ജീവിച്ച കാലഘട്ടം (1852-1892) ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ കാലം കൂടിയാണെന്ന് ഓർക്കണം. ഒന്നാം സ്വാത്രന്ത്ര്യ സമരം (1857) ദക്ഷിണേന്ത്യയിൽ മൊത്തത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും മലബാറിൽ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നതായി കാണാം.1843-ൽ ചേറൂർ സമരം ഉണ്ടാവുന്നതും 1847-ൽ എഴുതിയ ചേറൂർ പടപ്പാട്ട് അധികാരികൾ നിരോധിച്ചതും ഈ കാലത്തു തന്നെയാണ് .ഒരു പക്ഷേ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ വഴിയിൽ ഒരു […]

–ASK– “ഹെഡ്ജ് ഹോഗ്” (Hedgehog) എന്നൊരു ജീവി ഈ നാട്ടിലുണ്ടെന്നെനിക്കറിയാമായിരുന്നു, എങ്കിലും അന്നാണ് ആദ്യമായി ഞാനതിനെ കണ്ടത്. പാടത്തു പണ്ട് ഞാൻ കളിച്ചിരുന്ന ഒരു ചളി പുരണ്ട പന്ത് പോലിരുന്നു അതിനെ കാണാന്‍. കുഞ്ഞിക്കാലുകളുമായി എന്‍റെ കാറിൻറെ കണ്ണുചിമ്മിക്കുന്ന ഹെഡ് ലൈറ്റിന് മുന്നിലൂടെ അത് മെല്ലെ മെല്ലെ നടന്നകലുന്ന കാഴ്ച്ച ഞാൻ കണ്ണിമയനയ്ക്കാതെ നോക്കി നിന്നു. “ബാഡ്ജർ” (Badger) എന്നൊരു ജീവിയും ഈ നാട്ടിലുണ്ടെന്നെനിക്കറിയാമായിരുന്നു, എങ്കിലും അന്നാണ് ആദ്യമായി ഞാനതിനെ […]

‘മരുഭൂമിയില്‍ ശബ്ദത്തിന് പ്രതിധ്വനിക്കാന്‍ ആവില്ല. ആഴി പോലെ പരന്നു കിടക്കുന്ന പൂഴിപ്പരപ്പില്‍ നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍നിന്നു  രക്ഷപ്പെടുന്ന ശബ്ദം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അകലങ്ങളിലേക്ക്  പറന്നുപറന്ന് പോകുന്നു…..’”എല്ലാ പ്രവാസികളും ഒടുക്കം തിരിച്ചെത്തുന്ന അത്യന്തം സ്‌ത്രൈണമായ ഒരിടമുണ്ട്. അത് അമ്മയാകാം, സഹോദരിയാകാം, ഭാര്യയാകാം, കാമുകിയാകാം, പെങ്ങളാകാം. ഇതൊന്നുമില്ലാത്ത ഹതഭാഗ്യരായ പ്രവാസികള്‍ ഒരിക്കലും തിരിച്ചെത്താറില്ല…. ” (‘പ്രവാസിയുടെ കുറിപ്പുകള്‍’- ബാബു ഭരദ്വാജ്).ഒറ്റപ്പെടല്‍, നിസ്സഹായത, ദൈന്യത തുടങ്ങിയ നിരവധി പദങ്ങള്‍. ഇവയുടെയൊക്കെ അര്‍ഥവ്യാപ്തി എത്രയെന്ന്  ഓരോ പരദേശിയും […]

ഫൈസല്‍ എളേറ്റില്‍ മോയിൻകുട്ടി വൈദ്യർ :- കുഞ്ഞായിൻ മുസ്ല്യാരുടെ കാലശേഷവും ധാരാളം മാപ്പിളപ്പാട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ലോകത്തുടനീളം ഭക്തിപ്രസ്ഥാനം സജീവമാകുന്നതും ഈ കാലയളവിൽ തന്നെ, അറബി മലയാളലിപിയിൽ പുറത്തു വരുന്ന എല്ലാം ആളുകൾ ഈ കാലഘട്ടത്തിൽ ആസ്വദിക്കുന്ന ഈ കാലയളവിൽ തമിഴ് സ്വാധീനമുള്ള കൃതികളും ഇവിടെ സജീവമായി നിലകൊണ്ടു. മണിപ്രവാളശൈലിയിൽ ഭാഷാ കവിതകൾ എഴുതപ്പെടുന്ന ശൈലിയിൽ മാപ്പിള കവികളും ഇക്കാലത്ത് എഴുതിത്തുടങ്ങി. പ്രാസ നിയമങ്ങൾ പാലിച്ചുകൊണ്ട് കാവ്യാത്മകമായി എഴുതിയ കൃതികളെല്ലാം ആസ്വാദകർക്കിടയിൽ […]

ഫൈസൽ നാലകത്ത് (ലണ്ടന്‍) ‘ഫോര്‍ ദി വോള്‍ഡ്‌’. ലോക ജനതക്ക് സമാധാനത്തിന്റെ സമർപ്പണം. ‘A tribute to the Warriors of Humanity’ എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് ഒരു സമാധാന ഗീതം.. ഷൗക്കത്ത് ലെൻസ്മാൻ ആണ് ഈ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്ക്കാരം – യൂസഫ് ലെൻസ്മാൻ. ഇതിനു പിന്തുണയുമായി പ്രശസ്‌ത താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാരിയർ, റഹ്‌മാൻ, മംമ്ത, ബിജുമേനോൻ, ജയസൂര്യ, മനോജ് കെ ജയൻ, ലാൽ ജോസ്, […]

കൊരോണയെന്ന ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ട്ടി. പ്രശസ്ത സിനിമ പിന്നണി ഗായകന്‍ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച്, പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്‌മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 2018ലെ മഹാ പ്രളയം മുതല്‍ വിവിധ ദുരന്തങ്ങള്‍ അതിജീവിച്ച മലയാളി സമൂഹം കൊറോണ എന്ന മഹാമാരിയും ഒറ്റകെട്ടായി […]

Breaking News