സെന്‍റ് പോള്‍, മിനിസോട്ട: അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് വെള്ളിയാഴ്ച മിനിസോട്ട ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. വെര്‍ജീനിയ, സൗത്ത് ഡെക്കോട്ട, വയോമിംഗ് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങള്‍. 2016 ല്‍ ഹില്ലരി ക്ലിന്‍റനോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ട്രംപ് മിനിസോട്ടയില്‍ പരാജയപ്പെട്ടത്. പോളിംഗ് ബൂത്തില്‍ നേരിട്ടു ഹാജരായി വോട്ടു ചെയ്യുന്നതിന് രാവിലെ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.ട്രംപും ബൈഡനും മിനിസോട്ടയില്‍ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മിഡില്‍ […]

ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യു.എന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു. 2015ല്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുമായി ചേര്‍ന്ന് ഒപ്പുവച്ച കരാര്‍ ലംഘിച്ച് ഇറാന്‍ ആണവായുധം വികസിപ്പിച്ചെന്ന് ആരോപിച്ചാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം 2018ല്‍ […]

വംശീയ അതിക്രമങ്ങൾ അരങ്ങേറുന്ന യു.എസ് നഗരമായ പോർട്ട്‌ലാന്റ് നഗരത്തിൽ ഇടപെടാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെ എതിർത്ത് മേയർ ടെഡ് വീലർ. ആഫ്രിക്കൻ വംശജർക്കു നേരെ അമേരിക്കയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ പ്രക്ഷോഭം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയതിനെ തുടർന്നാണ് ഒറിഗോൺ സ്‌റ്റേറ്റിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലാന്റിൽ സംഘർഷം ആരംഭിച്ചത്. കലാപം അടിച്ചമർത്താൻ ഫെഡറൽ പൊലീസിനെ അയക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് ‘പ്രശ്‌നങ്ങളെ രാഷ്ട്രീയവൽക്കരിക്കാതെ ദയവായി മാറി നിൽക്കൂ…’ എന്നായിരുന്നു മേയർ […]

ലണ്ടന്‍ : പ്രമുഖ ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി വെര്‍ജിന്‍ അറ്റ്ലാന്റിക് ബാങ്ക്റപ്സി ഫയല്‍ ചെയ്തു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് എയര്‍ലൈന്‍ രംഗത്തുണ്ടായ വന്‍ തകര്‍ച്ചയാണ് കമ്പനിയുടെ തകര്‍ച്ചക്ക് കാരണം. ചൊവ്വാഴ്ച കമ്പനി രജിസ്റ്റര്‍ ചെയ്ത ന്യൂ യോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലാണ് വെര്‍ജിന്‍ ‘ചാപ്റ്റര്‍ 15 ബാങ്ക്റപ്സി’ ഫയല്‍ ചെയ്തത്. 1.2 ബില്ല്യന്‍ പൌണ്ടിന്റെ ബൈല്‍ ഔട്ട്‌ പാക്കേജിന് വേണ്ടിയുള്ള കമ്പനിയുടെ അഭ്യര്‍ത്ഥന ബ്രിട്ടീഷ് സര്‍ക്കാര്‍ […]

ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ 2021 ജൂണ്‍ 30 വ​രെ വീ​ട്ടി​ലി​രു​ന്നാണ് ജോലി ചെയ്യേണ്ടതെന്ന് കമ്പനി. കോ​വി​ഡ് വ്യാ​പ​ന​ത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ​ഗൂ​ഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്നുള്ള ജോലി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാൻ ഉതകുന്ന തരത്തിലാണെന്ന് സു​ന്ദ​ർ പി​ച്ചെ അറിയിച്ചു. ഗൂ​ഗി​ളി​ലെ​ ര​ണ്ട് ല​ക്ഷ​ത്തോ​ളം മുഴുവൻ […]

അമേരിക്കയില്‍ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു. ടെക്സസിലെ 30കാരനാണ് മരിച്ചത്. കോവിഡ് ബാധിതന്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ രോഗബാധിതനായത്. കൊറോണയൊന്നും ഇല്ലെന്നും വെറും തട്ടിപ്പാണെന്നും കരുതിയാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ ആരോഗ്യമുള്ളവനും യുവാവുമായതുകൊണ്ട് ഒരിക്കലും രോഗം വരില്ലെന്നും അയാള്‍ കരുതിയെന്ന് ഡോക്ടര്‍ പറഞ്ഞു. […]

കോവിഡ് ഭീതിയാല്‍ ലോകം മുഴുവന്‍ നിശ്ചലമായെങ്കിലും അമേരിക്കയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ‘വ്യത്യസ്ത’ ആഘോഷ പരിപാടികളുമായി സജീവമാണ്. ‘കൊറോണ വൈറസ് പാര്‍ട്ടികള്‍’ എന്ന് പേരിട്ട ആഘോഷപരിപാടികളില്‍ പങ്കെടുത്ത് കോവിഡ് ബാധിക്കുന്നവര്‍ക്ക് പണമടക്കമുള്ളവ സമ്മാനമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയിലെ അലബാമയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അത്യന്തം അപകടകരമായ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ ഇത്തരത്തില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നെങ്കിലും അലബാമയിലെ പാര്‍ട്ടി ടസ്കലൂസയിലെ കൗണ്‍സിലര്‍ സ്ഥിരീകരിച്ചതായി സി.എന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് […]

ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ഇ​റാ​ന്‍ ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യ​വും തേ​ടി. ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പെ​ടെ മു​പ്പ​തു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ന്‍ ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല​പാ​ത​ക​ക്കു​റ്റ​വും ഭീ​ക​ര​വാ​ദ​ക്കു​റ്റ​വു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ർ​പോ​ളി​നോ​ട് […]

കോവിഡ് ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കോവിഡ് കേസുകള്‍ കുറയുമെന്ന ട്രംപിന്‍റെ വിചിത്ര പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങള്‍. ട്വിറ്റര്‍ ഉപയോക്താക്കളാണ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെ പരിഹാസവും വിമര്‍ശനവും ഉയര്‍ത്തുന്നത്. ഇക്കഴിഞ്ഞ ദിവസം കോവിഡ് വട്ടമേശ ചര്‍ച്ചയിലാണ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംമ്പ് വിചിത്ര പ്രസ്താവന ഉന്നയിച്ചത്. അമേരിക്കയിലെ മുതിര്‍ന്ന പൌരന്‍മാര്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്ന ചര്‍ച്ചയിലാണ് കോവിഡ് ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കോവിഡ് കേസുകള്‍ കുറയുമെന്ന് ട്രംപ് അഭിപ്രായം ഉയര്‍ത്തിയത്. ‘ഇപ്പോള്‍ നമ്മള്‍ ടെസ്റ്റിംഗ് നിര്‍ത്തിയാല്‍ […]

ലണ്ടന്‍ : BLM പ്രക്ഷോഭത്തിനെതിരെയുള്ള പ്രതി പ്രകടനത്തിനിടയില്‍ പോലിസ് നടപടിയില്‍ പരിക്കേറ്റ വലതുപക്ഷ പ്രക്ഷോഭകനെയും തോളിലേറ്റി നടന്നു പോകുന്ന കറുത്ത വംശജനായ പാട്രിക് ഹച്ചിന്‍സിന്‍റെ ചിത്രം വംശീയതക്കെതിരായ മനുഷ്യ രാശിയുടെ പോരാട്ടത്തില്‍ നാഴികക്കല്ലാകുകയാണ്. ലോകത്തെങ്ങുമുള്ള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ ചിത്രമിപ്പോള്‍. ലണ്ടനില്‍ കഴിഞ്ഞ ശനിയാഴ്ച ചൂട് പിടിച്ച പ്രക്ഷോഭത്തിനിടെ പോലിസ് നടപടി കനത്തപ്പോള്‍, താഴെ വീണ് പരിക്കേറ്റ വെളുത്ത വംശജനായ എതിര്‍ ചേരിക്കാരനായ പ്രക്ഷോഭകനെയാണ് പാട്രിക്കും സുഹൃത്തുക്കളും ചേര്‍ന്ന് […]

Breaking News

error: Content is protected !!