ന്യൂ യോര്‍ക്ക്‌: താനുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടിക്ക്‌ കൈക്കൂലി നല്‍കിയ കേസില്‍ മുന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അറസ്റ്റിലാകാനുള്ള സാധ്യത ശക്തമായതോടെ അതീവ ജാഗ്രതയില്‍ അമേരിക്ക. ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ അനുയായികളോട്‌ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ട്രംപ്‌ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ്‌ രാജ്യത്ത്‌ സുരക്ഷ ശക്തമാക്കിയത്‌. സ്‌റ്റോമി ഡാനിയല്‍സ്‌ എന്ന നടിക്ക്‌ 2016ല്‍ പണം നല്‍കിയ കേസില്‍ മാന്‍ഹാട്ടന്‍ ജില്ലാ […]

ന്യോ യോര്‍ക്ക്: അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് ആണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ബാങ്ക് പൂട്ടിയതോടെ 17,000 കോടി രൂപയുടെ നിക്ഷേപം ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍റെ നിയന്ത്രണത്തിലായി. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ ലഭിക്കുമെന്ന് ബാങ്കിംഗ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് അടച്ചുപൂട്ടി രണ്ട് ദിവസം പിന്നിടും മുമ്ബാണ് പുതിയ സംഭവം. […]

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധം വികസിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പെന്റഗണ്‍.ഇന്ത്യന്‍ സൈന്യവുമായുള്ള തങ്ങളുടെ ബന്ധം വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുളള ശ്രമങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റൈഡര്‍ വ്യക്തമാക്കിയിരിക്കുന്നത്. 1997-ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഏതാണ്ട് കുറവായിരുന്നു.എന്നാല്‍ ഇന്ന് അത് 20 ബില്യണ്‍ ഡോളറിന് മുകളിലാണ്.യുഎസില്‍ നിന്ന് സുരക്ഷാ സഹായം തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ മികച്ച ഉദാഹരണമാണ് ഇന്ത്യയെന്ന് കഴിഞ്ഞ മാസം ഒരു പത്രസമ്മേളനത്തില്‍ ജനറല്‍ റൈഡര്‍ […]

ന്യൂയോര്‍ക്ക്: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ക്യാംപസില്‍ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോര്‍ട്ട്. അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ മാസ്‌ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഈസ്റ്റ് ലാന്‍സിങ് ക്യാംപസില്‍ ബെര്‍കി ഹാളിനോടു ചേര്‍ന്നാണ് വെടിവയ്പ് നടന്നത്. വെടിവയ്പില്‍ പരുക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്കു മാറ്റി. ക്യാംപസിലെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം, അക്രമിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുന്നു.

യു എസില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്. ടയര്‍ നിക്കോള്‍സ് എന്ന 29കാരനെ പൊലീസ് സംഘം ആക്രമിച്ച ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. മെംഫിസ് പൊലീസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പൊലീസിന്‍റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് നിക്കോള്‍സ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. നിക്കോള്‍സിനെ കാറില്‍ നിന്ന് വലിച്ചിഴച്ച്‌ വിവിധ രീതികളില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍, […]

പുതുവത്സര ആഘോഷത്തെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ഒരു ബോള്‍റൂം ഡാന്‍സ് ക്ലബ്ബില്‍ ഒരു തോക്കുധാരി 10 പേരെ കൊല്ലുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ ആന്‍ഡ്രൂ മേയര്‍ ഞായറാഴ്ച പറഞ്ഞു, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി, അവരുടെ അവസ്ഥ ഗുരുതരമാണ്. മോണ്ടെറി പാര്‍ക്ക് നഗരത്തില്‍ 10 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെയും തോക്കുധാരിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ച കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്‍റ് ജോ ബൈഡന്‍. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചലിലും 19 പേരാണ് മരിച്ചത്. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വീടുകള്‍ക്കും ഇവിടെ കേടുപാടുകള്‍ സംഭവിച്ചു.ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായം ഉറപ്പാക്കുമെന്ന് ബൈഡന്‍ അറിയിച്ചു. 2018ല്‍ ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ മരിച്ചിരുന്നു.

അതിശൈത്യം കാരണം വിറങ്ങലിക്കുകയാണ് യു.എസ് നഗരങ്ങള്‍. കനത്ത മഞ്ഞുവീഴ്ചയും വൈദ്യുതിയില്ലാത്ത അവസ്ഥയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 61 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യു.എസിലെ ഒരു നഗരഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയില്‍ മേഖലയാകെ മൂടിപ്പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 48 മണിക്കൂര്‍ നേരത്തെ ദൃശ്യങ്ങളുടെ ഒരു മിനിറ്റുള്ള ടൈംലാപ്സ് വിഡിയോയാണ് പ്രചരിക്കുന്നത്. വീടുകളും വാഹനങ്ങള്‍ പോകുന്ന റോഡുകളും ഉള്‍പ്പെടെ മഞ്ഞുവീഴ്ചയില്‍ മൂടി.

ന്യോ യോര്‍ക്ക്: ഡോക്ടറെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മന്‍ഹാട്ടനിലെ മാര്‍ക്കസ് ഗാര്‍വി പാര്‍ക്കിലാണ് സംഭവം. 60 വയസ്സുള്ള പീഡിയാട്രിഷ്യനെയാണ് കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. വീടിന്റെ സ്റ്റെയര്‍ കേസിനു സമീപം അബോധാവസ്ഥയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ന്യൂജഴ്‌സിയിലെ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ച ഡോക്ടറാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്തതിന് പുറമെ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി കുത്തുകളും ഏറ്റിട്ടുണ്ട്. നടന്നത് കൊലപതാകമാണെന്നും […]

വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്ബ് നാടുകടത്തിയ ശേഷം അനധികൃതമായി വീണ്ടും അമേരിക്കയിലേക്ക് കടന്ന ഇന്ത്യന്‍ പൗരന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. അശോക് കുമാര്‍ പ്രഹ്ലാദ്ഭായ് പട്ടേലിന് (40) രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. 2023 ഏപ്രില്‍ അഞ്ചിന് ശിക്ഷ വിധിക്കും. 2019 നവംബര്‍ 21നാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വ്യാജ രേഖകളുമായി 2021 നവംബറില്‍ തിരിച്ചെത്തിയ പ്രഹ്ലാദ്ഭായ് പട്ടേല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിയിലാകുകയായിരുന്നു.

Breaking News

error: Content is protected !!