തിരുവനന്തപുരം : അടുത്ത 48 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടര്‍ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി, നമ്ബര്‍ -1077. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ഭാഗത്തുകൂടി കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ കേരളവും തമിഴ്‌നാടും അതീവ ജാഗ്രതയിലാണ്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് […]

കൊച്ചി :എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട യുവാവ് അരമണിക്കൂറോളം വഴിയില്‍ കിടന്നു. ടാങ്കര്‍ ലോറി കാലിലൂടെ കയറിയിറങ്ങിയ യുവാവിനാണ് ഈ ദുരവസ്ഥ .തൃശൂര്‍ മാള ആലത്തൂര്‍ സ്വദേശി ബിജുവാണ് അപകടത്തില്‍പ്പെട്ടത്. ഇരുകാലുകളും മുട്ടിന് താഴെ ഒടിഞ്ഞ ഇയാളെ അപകടംസംഭവിച്ച്‌ അരമണിക്കൂറിന് ശേഷമാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ ഐസിയുവിലാണ് ബിജു.അപകടമുണ്ടാക്കിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ടു.

കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നവിധം റബര്‍ വില ആറു വര്‍ഷത്തെ മികച്ച നിലയിലേക്ക് ഉയര്‍ന്നു.ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബറിന് കോട്ടയം മാര്‍ക്കറ്റില്‍ 163 രൂപ ലഭിച്ചു. ഇതിന്​ മുമ്ബ് 2014 ജനുവരി ഒന്നിനാണ് റബറിന്​ മികച്ച വില രേഖപ്പെടുത്തിയത്. അന്ന്​ 163.50 രൂപയായിരുന്നു. ബാങ്കോക്ക് വിപണിയില്‍ റബര്‍ വില 179 രൂപയിലെത്തി. വരും ദിവസങ്ങളില്‍ രാജ്യാന്തര വില വീണ്ടും ഉയരുമെന്നാണ് സാമ്ബത്തിക വിദഗ്​ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ എട്ട്​ വര്‍ഷമായി കേരളത്തിലെ […]

അതിരപ്പിള്ളി: മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. വെറ്റിലപ്പാറ പാലത്തിനു സമീപം ചാലക്കുടിപ്പുഴയില്‍ മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലാരിവട്ടം പള്ളിശേരില്‍ റോഡ് അമിറ്റി ലെയിനില്‍ കിരിയാന്തന്‍ വീട്ടില്‍ വിനു വര്‍ഗീസിന്റെ മകള്‍ ഐറിന്‍ (16) ആണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അപകടം. ബന്ധുക്കളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും പാലത്തിനു സമീപമുള്ള കച്ചവടക്കാരും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെടുത്തു ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാക്കനാട് ചെമ്ബ് മുക്ക് […]

മലപ്പുറം: ഹൈദരാബാദ്​ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാര്‍ത്തകളെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആര്‍ക്കും ഒരിടത്തും യാതൊരു പിന്തുണയും നല്‍കാന്‍ മുസ്​ലിംലീഗ്​ തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍െറ റോള്‍ പലയിടത്തും ബി.ജെ.പിക്ക്​ സഹായകരമാകുന്ന വിധത്തിലാണെന്നാണ്​ പാര്‍ട്ടി ഇതുവരെ വിലയിരുത്തിയിട്ടുള്ളതെന്നും ​കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്​ പ്രതികരിച്ചു. ”സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന്​ എല്ലാവര്‍ക്കും അറിയാം. സെക്രട്ടറിയേറ്റ്​ വളയല്‍ സമരവുമായി ബന്ധപ്പെട്ട്​ ചര്‍ച്ചക്ക്​ […]

കട്ടച്ചിറ: ∙ ഭരണിക്കാവില്‍ ഒരേവളപ്പിലുള്ള 2 വീടുകള്‍ ആക്രമിച്ച്‌ വയോധികയടക്കം 4 വീട്ടമ്മമാരെയും 2 ഗൃഹനാഥന്മാരെയും മര്‍ദിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കടക്കാന്‍ ശ്രമിച്ച 10 അംഗ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശികളായ പ്രസന്നഭവനം അര്‍ജുന്‍ (25), മുളന്തുരുത്തിയില്‍ അജു (25), മനീഷ് (24), വിജയഭവനം ആശിഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഒട്ടേറെ കഞ്ചാവ് കേസുകളിലെ പ്രതികളാണെന്നും വാട്സാപ് സന്ദേശം വഴിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പൊലീസ് […]

തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില താഴേക്ക്. തിങ്കളാഴ്ച പവന് 240 രൂപ ഇടിഞ്ഞ് ഇക്കഴിഞ്ഞ നാലുമാസ കാലയളവിലെ ഏറ്റവും വലിയ ഇടിവിലേക്കെത്തി. തിങ്കളാഴ്ചത്തെ ഇടിവിലെത്തുമ്ബോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4470 രൂപയും ഒരു പവന് 35760 രൂപയുമായി. 2020 ജൂണ്‍ മാസത്തിലാണ് സ്വര്‍ണ വില ഇതിലും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയിട്ടുള്ളത്. പവന് വില 36,000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങള്‍ക്ക് ശേഷമാണ്. അതേ സമയം സ്വര്‍ണം കഴിഞ്ഞ നാലു […]

കഴിഞ്ഞ ദിവസം വയനാട് പുല്‍പ്പള്ളിയില്‍ സിനിമാ സ്റ്റൈലില്‍ ഒരു വിവാഹ ചടങ്ങ് നടന്നു. ഇടുക്കിയിലെ വധൂ ഗൃഹത്തില്‍ നിന്ന് വയനാട്ടിലെ വരന്‍റെ വീട്ടിലേക്ക് മണവാട്ടി പറന്നെത്തുകയായിരുന്നു. ഇടുക്കിയിലെ വണ്ടൻവേട്ടിൽ നിന്നാണ് വയനാട്ടിലെ പുലാപ്പള്ളിയിലേക്ക് വധു പറന്നെത്തിയത്. പുൽപള്ളി സ്വദേശി ടോണി- ഡോളി ദമ്പതിമാരുടെ മകൻ വൈശാഖിന്റെയും ഇടുക്കി വണ്ടൻ വേട് ബേബിച്ചൻ- ലിസി ദമ്പതികളുടെ മകൾ മരിയ ലൂക്കയുടെയും വിവാഹമാണ് നാട്ടുകാർക്ക് ഒരു വേറിട്ട കാഴ്ചയായത്. കഴിഞ്ഞ മെയ് മാസത്തിൽ […]

കൊല്ലം: ഒരിക്കല്‍ കേസില്‍ പ്രതിയായവരെ വീണ്ടും വീണ്ടും കളളക്കേസില്‍ കുടുക്കുക! കാലങ്ങളായി പൊലീസിനെതിരെ ഉയരുന്ന ആരോപണമാണത്. ഈ ആരോപണത്തെ ശരി വയ്ക്കും വിധമുളള തെളിവുകളാണ് കൊല്ലം അമ്ബലംകുന്ന് സ്വദേശിയായ രതീഷ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതം. കൊല്ലം പൂയപ്പളളി പൊലീസ് സ്റ്റേഷനിലെ ക്രൈംനമ്ബര്‍ 2041/2020 ലെ പ്രതിയാണ് മുപ്പത്തിയാറുകാരനായ രതീഷ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റെന്നാണ് രതീഷിനെതിരായ കേസ്. 30 ഗ്രാം കഞ്ചാവും രതീഷില്‍ നിന്ന് കണ്ടെടുത്തെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് […]

ഫറോക്ക് :കണ്ണാട്ടിക്കുളം ചെമ്ബകശ്ശേരി പറമ്ബ് കോട്ടയിലകത്ത് ഹംസക്കോയയുടെ(54) മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. കഴുത്തിനും തലയ്ക്കും ഏറ്റ മുറിവുകളാണ് മരണ കാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി നല്ലളം ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചെറുവണ്ണൂര്‍ ടിപി റോഡില്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വരാന്തയിലാണ് ഹംസക്കോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത തമിഴ്നാട് കടലൂര്‍ തെന്നാര്‍ക്കാട് കൊടുക്കന്‍ പാളയം സ്വദേശി പ്രകാശനെ(60)അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.ബീയര്‍ കുപ്പി കൊണ്ടു […]

Breaking News

error: Content is protected !!