ലോക്ക് ഡൌണ്‍ കാരണം എല്ലാവരും അടച്ചു പൂട്ടി വീട്ടില്‍ ഇരിക്കുമ്പോള്‍ വേറിട്ട ഒരു സഹായ ഹസ്തവുമായി ഇറങ്ങിയിക്കുകയാണ് കോഴിക്കോട് വേങ്ങേരിയിലെ ഒരു വിദ്യാര്‍ഥിനി . ലോക്ക് ഡൌണ്‍ സമയത്ത് വീടിനടുത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ദാഹമകറ്റുന്നത് ഈ കുട്ടിയും പിതാവും ചേര്‍ന്നാണ്. വിഡിയോ കാണാം .

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍. തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 121 കേസുകളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകള്‍ ഒന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. വിവിധ പൊലീസ് ജില്ലാ പരിധികളില്‍ രജിസ്റ്റര്‍ചെയ്ത കേസുകളുടെ എണ്ണം: തിരുവനന്തപുരം സിറ്റി 121 തിരുവനന്തപുരം റൂറല്‍ 02 കൊല്ലം സിറ്റി 02 കൊല്ലം റൂറല്‍ […]

കൊച്ചി: കൊവിഡ്-19 ബാധിച്ച്‌ എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി എന്ന് തുടര്‍ പരിശോധന ഫലം.രോഗം സ്ഥിരീകരിച്ച്‌ മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന അഞ്ച് പേരാണ് രോഗമുക്തരായത്. ചികില്‍സ ആരംഭിച്ച ശേഷം തുടര്‍ച്ചയായ രണ്ട് സാമ്ബിള്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആകുമ്ബോള്‍ ആണ് രോഗത്തില്‍ നിന്നും മുക്തരായി കണക്കാക്കുക.ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ കുടുംബം, ബ്രിട്ടീഷ് യാത്ര സംഘത്തില്‍ പെട്ട […]

കൊല്ലം: ജാമ്യം കിട്ടാന്‍ ഡോക്ടര്‍ക്ക് മുന്നില്‍ ചുമ അഭിനയിച്ച വധശ്രമക്കേസ് പ്രതിക്ക് ഡോക്ടറുടെ വക എട്ടിന്റെ പണി. ചുമ കൊറോണയുടെ ലക്ഷണമാകാമെന്ന് വിധിയെഴുതിയതോടെ, പ്രതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഒരാഴ്ച മുന്‍പ് കൊല്ലം ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ബാര്‍ബര്‍ ഷോപ്പിലുണ്ടായ അടപിടിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്കാണ് പണി കിട്ടിയത്. മുടിവെട്ടാനെത്തിയ യുവാവ് കടയിലുണ്ടായിരുന്ന മറ്റൊരു യുവാവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത […]

കാസര്‍കോട്: ജില്ലയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്കും നിരത്തിലറങ്ങിയ വാഹനങ്ങളെയും പൊലീസ് തടഞ്ഞു. റോഡില്‍ ഇറങ്ങുന്നവരെ ഇനി വിരട്ടിയോടിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ഇനി യാതൊരുവിധ അഭ്യര്‍ത്ഥനകളും ഉണ്ടാവില്ലെന്നും നടപടി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കളക്ടര്‍ ഡോ.സജിത്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മാത്രം അഞ്ച് പോസിറ്റീവ് കേസുകളാണ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ […]

കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം മാത്രമല്ല കൊച്ചി, ആഘോഷങ്ങളുടെയും യുവത്വത്തിന്‍റെയും അവസരങ്ങളുടെയും നഗരം കൂടിയാണത്. കൊച്ചിയിലെ തന്നെ അതിവേഗ വളര്‍ച്ച പ്രകടമാക്കുന്ന നഗര ഭാഗമാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരം. അതിനാല്‍ ഈ മേഖലയില്‍ സ്ഥിര താമസമാക്കുന്നവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഏറെ എളുപ്പമാണ്. ഇത് മനസ്സിലാക്കിയ നിര്‍മാണ രംഗത്തെ വര്‍ഷങ്ങളുടെ പാരമ്പര്യമുളള ഒലിവ് ബില്‍ഡേഴ്സ്, ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്ത്  ഒലിവ് കലിസ്റ്റയെന്ന അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സ് നിര്‍മിച്ചു. കൊച്ചിയോടൊപ്പം വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള മികച്ച ചോയിസായി ഒലിവ് കലിസ്റ്റ കാക്കനാടിന്‍റെ […]

കോവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതൊടെ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരിക. കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കാബിനറ്റ് […]

കോവിഡ് നിയന്ത്രണത്തിനിടെ സംസ്ഥാനത്ത് നടന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധം. കൊല്ലം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നിവടങ്ങളിൽ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചാണ് എക്സൈസ് വകുപ്പ് ലേലം നടത്തിയത്. പ്രവർത്തകർ ഉപരോധം തുടങ്ങി. ഉദ്യോഗസ്ഥർ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും ഉള്ളിലേക്ക് കയറി. തുടർന്ന് ഉന്തും തള്ളും അറസ്റ്റും നടന്നു. പിന്നാലെ യൂത്ത് […]

കോഴിക്കോട്-പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരവും ജുമുഅയും ഇനിയൊരറിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാൻ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്‍റ് ടി.പി.എം സാഹീറും സെക്രട്ടറി പി.എം അബ്ദുൾ കരീമും പറഞ്ഞു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പൊതു കൂട്ടംകൂടൽ നടത്തുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയിൽ നാളെ സുബ്ഹി നമസ്ക്കാരം മുതൽ പൊതുജനങ്ങൾക്കായുള്ള പ്രാർത്ഥന നിർത്തിവെക്കുന്നത്. പൊതു നമസ്ക്കാരം ഉണ്ടാകില്ലെങ്കിലും അഞ്ചു […]

Breaking News