കൊറോണയെ മറന്ന് ബ്രിട്ടനില്‍ ഹോളിഡെ മാനിയ; ഹോളിഡെ ബുക്കിംഗില്‍ വന്‍ വര്‍ധനവ്‌ !

ലണ്ടന്‍ : ഹോളിഡെ ബുക്കിംഗ് റേറ്റില്‍ വന്‍ വര്‍ധനവ്‌ ഉണ്ടായതായി ബുക്കിംഗ് കമ്പനികള്‍. ജൂലൈ 6 മുതല്‍ കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഹോളിഡെ ബുക്കിംഗില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ ബാധ മൂലമുള്ള മരണസംഖ്യ ഇപ്പോള്‍ നാമമാത്രമാണെങ്കിലും, യുകെയില്‍ മരണ നിരക്ക് ഇപ്പോഴും 100ന് മുകളില്‍ ആണ്. ശനിയാഴ്ച 100 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 43,514 ആയി. ശനിയാഴ്ച 890 പേര്‍ക്ക് കൂടി പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ യുകെയില്‍ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 310,250 ആയി.

എന്നാല്‍ മരണ സംഖ്യയും ഇന്‍ഫക്ഷന്‍ നിരക്കും ഇപ്പോഴും കൂടി നില്‍ക്കുന്ന ബ്രിട്ടനില്‍, സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ വ്യസ്ഥകള്‍ ലഘൂകരിക്കുന്നത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്. ഹോളിഡെ ബുക്കിങ്ങില്‍ ഉള്ള വര്‍ധനവ് ബ്രിട്ടീഷ് പൊതു സമൂഹം കൊറോണ ബാധയെ ഗൌവത്തിലെടുക്കുന്നില്ല എന്നതിന്‍റെ ലക്ഷണമാണ്. ചില യുറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ 2 ആഴ്ചത്തെ കോറന്‍റ്റൈന്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനത്തിലധികം വര്‍ധനയാണ് ചില ബുക്കിംഗ് ഏജന്‍സികളില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഫ്രാന്‍സ്, സ്പയിന്‍, ഇറ്റലി, ഗ്രീസ്, തുര്‍ക്കി എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗ്ലാസ്കോ തീവ്രവാദി ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു !

Sun Jun 28 , 2020
ഗ്ലാസ്കോ: ഗ്ലാസ്കോ ഭീകരാക്രമണത്തിനിടെ പോലിസ് കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. സുഡാന്‍ സ്വദേശിയായ ബടെര്‍ദീന്‍ അബ്ദല്ല ആദം ആണ് കൊല്ലപ്പെട്ട വ്യക്തി.28 കാരനായ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹോം ഓഫീസ് ആണ് പുറത്തു വിട്ടത്. എന്നാല്‍ പ്രതിയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലിസ് റെക്കോര്‍ഡ്‌കളില്‍ ഇല്ല. സുഡാനില്‍ നിന്നുള്ള അഭയാര്‍ഥിയാണ് ഇയാള്‍. പ്രതി ആക്രമണം നടത്തിയ പാര്‍ക്ക് ഇന്‍ ഹോട്ടല്‍, ഗ്ലാസ്കോയില്‍ അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ വിവിധ ഹോട്ടലുകളില്‍ […]

Breaking News