യുകെയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് വേനലവധിക്കാലത്തും സര്‍ക്കാര്‍ ഭക്ഷണം നല്‍കും; ഫ്രീ വൌച്ചറിന് അപേക്ഷിക്കാന്‍ രണ്ടാഴ്ച്ച കൂടി സമയം !

ലണ്ടന്‍: വരുന്ന വേനലവധിക്കാലത്തും പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ സ്കൂള്‍ ഭക്ഷണം ലഭ്യമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാഭ്യാസ വകുപ്പ് വിവിധ കൌണ്സിലുകളോട് ഇത് സംബന്ധമായ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തൊണ്ണൂറു പൌണ്ട് വരെയാണ് ഓരോ കുട്ടിക്കും ലഭിക്കുക.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബാള്‍ താരം മാര്‍ക്സ് റഷ്ഫോര്‍ഡിന്‍റെ കാമ്പയിന്‍റെ ഫലമായാണ് സര്‍ക്കാര്‍ ഹോളിഡെ സമയത്ത് കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണം എന്ന തീരുമാനം എടുത്തത്‌. ഏതെങ്കിലും തരത്തിലുള്ള വരുമാന സംബന്ധമായ ബെനഫിറ്റുകള്‍ ലഭിക്കുന്ന മാതാപിതാക്കള്‍ക്ക് ഈ ഫ്രീ വൌച്ചറിന് അപേക്ഷിക്കാം.

നേരത്തെ സ്കൂള്‍ അവധിക്കാലത്ത്‌ കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണം ലഭ്യമായിരുന്നില്ല. 13 ലക്ഷം കുട്ടികള്‍ക്കാണ് ഈ ഫ്രീ വൌച്ചര്‍ ലഭിക്കുക. വൌച്ചറുകള്‍ ടെസ്കോ, അസ് ഡ, സൈന്‍സ്ബറി തുടങ്ങിയ യുകെയിലെ മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹത്തിന് താക്കീതായി വെൽഫെയർ പാർട്ടി ലോക കേരള പ്രതിഷേധ സഭ !

Mon Jun 29 , 2020
തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്ക് ലോക മലയാളികളുടെ താക്കീതായി വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന വെൽഫെയർ പാർട്ടി ലോക കേരള പ്രതിഷേധ സഭ. 30 ലിധകം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളും കേരളത്തിലെ ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻറെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ . ലോക രാജ്യങ്ങളെല്ലാം അവരവരുടെ നാട്ടിലെ പൌരൻമാരെ […]

Breaking News