പണവും പാസ്പോര്‍ട്ടും നഷ്ടമായി, മലയാളി പ്രവാസി ഷാര്‍ജയില്‍ ഭ്രാന്തനെപ്പോലെ അലയുന്നു

ഷാര്‍ജ: വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലെത്തിയ ഒരു മലയാളി യുവാവ് ഭ്രാന്തനെപ്പോലെ അലയുന്നത് കണ്ട് നില്‍ക്കുന്നവരുടെ കരളലിയിക്കുകയാണ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം. പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടുവെന്ന് യുവാവ് പറയുന്നുണ്ട്.

ഒരാഴ്ച മുമ്ബാണ് യുവാവിനെ ഷാര്‍ജ സജ മേഖലയില്‍ കണ്ടുതുടങ്ങിയത്. ഭക്ഷണം ആവശ്യപ്പെടും, കൊടുത്താല്‍ ഇടക്ക് കഴിക്കും, ചിലപ്പോള്‍ വലിച്ചെറിയും. താമസം ഒരുക്കിയെങ്കിലും അവിടെ നില്‍ക്കില്ല. പെരുവഴിയിലാണ് കിടപ്പ്. കൊവിഡ് കാലമായതിനാല്‍ ചികിത്സയ്ക്കായി ആശുപത്രിയിലാക്കാനും പറ്റുന്നില്ല.

യുവാവിന്റെ നാട്ടിലെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട യുവാവിനെ നിലവിലെ വെല്ലുവിളികള്‍ മറികടന്ന് നാട്ടിലെത്തിക്കാന്‍ അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടുകയാണ് ഷാര്‍ജ സജ വ്യവസായമേഖലയിലെ പ്രവാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെങ്ങില്‍ തലകീഴായി തൊഴിലാളി​; സാഹസികമായി രക്ഷിച്ച്‌​ നാട്​

Sun Jun 28 , 2020
പേ​രാ​മ്ബ്ര: തെ​ങ്ങു​ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്ര​ത്തി​ല്‍ കാ​ലു​കു​ടു​ങ്ങി ത​ല​കീ​ഴാ​യി​നി​ന്ന തൊ​ഴി​ലാ​ളി​യെ നാ​ട്ടു​കാ​രും പേ​രാ​മ്ബ്ര ഫ​യ​ര്‍​ഫോ​ഴ്സും അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പൈ​തോ​ത്ത് റോ​ഡി​ലെ യു​വ​ധാ​ര വാ​യ​ന​ശാ​ല​ക്കു സ​മീ​പം ശ​നി​യാ​ഴ്‌​ച രാ​വി​ലെ​യാ​യി​രു​ന്നു നാ​ടി​നെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ സം​ഭ​വം. പ​റ​യ​ന്‍​കു​ന്ന​ത്ത് ര​ഘു​നാ​ഥ് യ​ന്ത്ര​മു​പ​യോ​ഗി​ച്ച്‌ തെ​ങ്ങു​ക​യ​റി മ​ധ്യ​ത്തി​ല്‍ എ​ത്തി​യ​തോ​ടെ കൈ​യു​ടെ പി​ടി​ത്തം​വി​ട്ട് പു​റ​കി​ലേ​ക്കു മ​റി​ഞ്ഞ് കാ​ല്‍ യ​ന്ത്ര​ത്തി​ല്‍ തൂ​ങ്ങി​നി​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​മീ​പ​വാ​സി സു​രേ​ന്ദ്ര​ന്‍ തെ​ങ്ങി​ല്‍ ഒ​രു ത​ടി​ക്ക​ഷ​ണം കെ​ട്ടി അ​തി​ല്‍ ക​യ​റി​നി​ന്ന് ര​ഘു​നാ​ഥി​നെ താ​ങ്ങി​നി​ര്‍​ത്തി. […]

You May Like

Breaking News