സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്

തിരുവനന്തപുരം: ഒന്നു മുതല്‍ എട്ട് വരെയുളള ക്ളാസിലെ വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി കേന്ദ്രീയ വിദ്യാലയം ഉത്തരവിറക്കി. ഈ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ഷാന്ത്യ പരീക്ഷ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇടയ്ക്ക് വച്ച്‌ നിറുത്തിയിരുന്നു. ഒന്നും രണ്ടും ക്ലാസുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും നടത്തുന്ന പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റം നല്‍കും. 2019-2020 അദ്ധ്യയനവര്‍ഷത്തിലെ പരീക്ഷകളാണ് ഇതിനായി പരിഗണിക്കുന്നത്. മൂന്നു മുതല്‍ എട്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികളെ ഓരോ വിഷയത്തിനും ലഭിച്ച വെയിറ്റേജിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക.

ഇതിന് പുറമേ ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അന്തിമ ഫലം ഇ ഗ്രേഡാണെങ്കിലും ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശനം നല്‍കും. ഇവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തില്ല. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ക്ലാസില്‍ വരാത്തവരെയും ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റിവിടും.

Next Post

ഞങ്ങള്‍ ഓണ്‍ലൈനിലുണ്ടാകും നമുക്ക് തമാശ പറഞ്ഞ് ഇരിക്കാം: കേരളാ പോലീസ്

Wed Mar 25 , 2020
തിരുവനന്തപുരം: കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതാണ്. തമാശയിലൂടെ നിയമം പറയുന്ന ഫെയ്‌സ്ബുക്ക് പേജ് മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ആ പേജിലൂടെ വരുന്ന ട്രോളുകള്‍ക്ക് പിന്നിലെ കൈകളെ പോലീസ് മാമനെന്നും സ്‌നേഹത്തോടെ വിളിച്ചു. ഇപ്പോഴിതാ ആ പേജ് വീണ്ടും ആശ്വാസമായി എത്തിയിരിക്കുകയാണ്. ലോക്ക് ഡൗണില്‍ ലോക്കായി പോയ മലയാളികളോട് കേരളാ പോലീസ് പറയുന്നു ഞങ്ങളുണ്ട് കൂടെ തമാശകള്‍ പറഞ്ഞും സംശയങ്ങള്‍ ദുരീകരിച്ചും […]

Breaking News