ദോഹയിൽ നിന്നുംആദ്യ സൗജന്യ ചാര്‍​ട്ടേഡ്​ വിമാനം പറത്തി ‘കള്‍ച്ചറല്‍ ഫോറം’ 170 യാത്രക്കാരുടെ സ്വപ്​നമാണ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്

ദോഹ: ദോഹയില്‍ നിന്നും കള്‍ച്ചറല്‍ ഫോറം ഏര്‍പ്പാടാക്കി പറന്നുയര്‍ന്ന ആ വിമാനത്തിന്​​ ഒരുപാട്​ കഥകള്‍ പറയാനുണ്ട്​. സങ്കടങ്ങള്‍ സന്തോഷമായി മാറിയ, സ്വപ്​നങ്ങള്‍ യാഥാര്‍ഥ്യമായി മാറിയ സുന്ദര കഥകള്‍. ആ വാഹനം നിറയെ ഖത്തറിലെ തീര്‍ത്തും അര്‍ഹരായ, വിമാനടിക്കറ്റിന്​ പണമില്ലാത്തതിന്‍റെ പേരില്‍ നാടണയാന്‍ കാത്തുകാത്തിരുന്നവരാണ്​. അങ്ങിനെ 170 പേര്‍. എല്ലാവരെയും സൗജന്യമായാണ്​ കള്‍ച്ചറല്‍ ഫോറം നാടിന്‍ന്‍റെ സ്​നേഹത്തിലേക്ക്​ ലാന്‍റ്​ ചെയ്യിക്കുന്നത്​.

ഖത്തറില്‍ നിന്നും ഒരു സംഘടന പൂര്‍ണമായും സൗജന്യമായി ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍​ട്ടേര്‍ഡ്​ വിമാനമെന്നത്​ കള്‍ച്ചറല്‍ ഫോറത്തി​േന്‍റതായി. ജനസേവനം തന്നെയാണ്​ ദൈവാരാധനയെന്ന്​ വിശ്വസിച്ച്‌​ അതിലേക്ക്​ മെയ്യും മനസും പാക​െപ്പടുത്തിയ പ്രവര്‍ത്തകര്‍.

ആഴ്​ചകളായുള്ള അവരുടെ പകലന്തിയില്ലാത്ത കഠിനപ്രയത്​നം. ആ സ്വപ്​നം കൂടിയാണ്​ യാഥാര്‍ഥ്യമായി ഞായറാഴ്​ച രാവിലെ 11ന്​ ദോഹ വിമാനത്താവളത്തില്‍ നിന്ന്​ ചിറകുവിടര്‍ത്തി പറന്നുയര്‍ന്നത്​​. വൈകീട്ട് അഞ്ചിന്​ ഗോ എയര്‍ വിമാനം കോഴിക്കോട്​ വിമാനത്താവളത്തിലുമെത്തും.

സ​െന്‍റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി), അസീം ടെക്നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് കള്‍ച്ചറല്‍ ഫോറം സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയത്. കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്നവരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ അര്‍ഹരായ വനിതകള്‍, വിസ ഓണ്‍ അറൈവല്‍, ബിസിനസ് വിസ എന്നിവയില്‍ ഖത്തറില്‍ വന്ന് തിരിച്ച്‌ പോകാന്‍ പ്രയാസപ്പെട്ട സ്ത്രീകള്‍, ജോലി നഷ്​ടപ്പെട്ട രോഗികളായ താഴ്ന്നവരുമാനക്കാര്‍ തുടങ്ങിയവരെയാണ് മുന്‍ഗണന പട്ടിക പ്രകാരം സൗജന്യവിമാനത്തിലെ​ യാത്രക്കായി തെരഞ്ഞെടുത്തത്.

രാവിലെ ആറിന്​ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ടിക്കറ്റ് വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടീം വെല്‍ഫെയറിന്‍െറ നേതൃത്വത്തിലാണ്​ നടന്നതെന്ന്​ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മുനീഷ് എ.സി അറിയിച്ചു.

കോവിഡ് കാലത്ത് പ്രവാസി സമൂഹത്തില്‍ വൈവിധ്യങ്ങളായ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കാണ്​ ഇതിനകം തന്നെ കള്‍ച്ചറല്‍ ഫോറം നേതൃത്വം നല്‍കിയത്​. കോവിഡ് കാലത്ത് യാത്രാ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നൂറ് സൗജന്യ ടിക്കറ്റുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വന്ദേഭാരത് വിമാനത്തില്‍ നിരവധി പേര്‍ കള്‍ച്ചറല്‍ ഫോറം ടിക്കറ്റ് ഉപയോഗപ്പെടുത്തി ഇതിനകം നാട്ടിലെത്തിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകം പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റ്​ പദ്ധതിയുടെ ഭാഗമായാണ് കള്‍ച്ചറല്‍ ഫോറം ഖത്തറില്‍ നൂറ് സൗജന്യ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിരുന്നത്.

ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘടനകളുടെ ആദ്യ സൗജന്യ ചാര്‍ട്ടേഡ് വിമാനം എന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്‍റ്​ ഡോ. താജ് ആലുവ പറഞ്ഞു. കൂടുതല്‍ സംഘടനകള്‍ സൗജന്യ ചാര്‍ട്ടേഡ് വിമാനങ്ങളുമായി മുന്നോട്ട് വരാന്‍ ഇത്​ പ്രചോദനമാകും. ഫോറത്തിന് കീഴിലുള്ള ആദ്യചാര്‍ട്ടേഡ് വിമാനം കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലേക്ക് പോയിരുന്നു. മൂന്നാമത് ചാര്‍ട്ടേഡ് വിമാനം ഈ മാസം 30ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാട്ടിലെത്താന്‍ ഇനി ഇന്ത്യന്‍ എംബസിയുടെ അനുമതി വേണ്ട: യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഈ അവസരം

Mon Jun 29 , 2020
അബുദാബി: യുഎഇയില്‍ നിന്ന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി. വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടത്തില്‍ ജൂലൈ മൂന്ന് മുതല്‍ യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്കാണ് ഇന്ത്യന്‍ എംബസിയുടെ അനുമതിയില്ലാതെ നാട്ടിലെത്താന്‍ സാധിക്കുക. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ഓഫീസുകള്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആദ്യം ടിക്കറ്റ് […]

Breaking News