ഞങ്ങള്‍ ഓണ്‍ലൈനിലുണ്ടാകും നമുക്ക് തമാശ പറഞ്ഞ് ഇരിക്കാം: കേരളാ പോലീസ്

തിരുവനന്തപുരം: കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതാണ്. തമാശയിലൂടെ നിയമം പറയുന്ന ഫെയ്‌സ്ബുക്ക് പേജ് മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ആ പേജിലൂടെ വരുന്ന ട്രോളുകള്‍ക്ക് പിന്നിലെ കൈകളെ പോലീസ് മാമനെന്നും സ്‌നേഹത്തോടെ വിളിച്ചു.

ഇപ്പോഴിതാ ആ പേജ് വീണ്ടും ആശ്വാസമായി എത്തിയിരിക്കുകയാണ്. ലോക്ക് ഡൗണില്‍ ലോക്കായി പോയ മലയാളികളോട് കേരളാ പോലീസ് പറയുന്നു ഞങ്ങളുണ്ട് കൂടെ തമാശകള്‍ പറഞ്ഞും സംശയങ്ങള്‍ ദുരീകരിച്ചും ആശയങ്ങള്‍ പങ്കുവെച്ചും നമുക്ക് കുറച്ചുദിവസം വീട്ടിലിരിക്കാമെന്നേ..

കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്

Next Post

പകര്‍ച്ചവ്യാധി പ്രതിരോധം കര്‍ക്കശമാക്കും; സംസ്ഥാനത്ത് പുതിയ നിയമം വരുന്നു

Wed Mar 25 , 2020
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരിക. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതനുസരിച്ച്‌ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് […]

Breaking News