കൊറോണ ആക്രമണം വീണ്ടും; ലെസ്റ്റര്‍ നഗരം വീണ്ടും ലോക്ക് ഡൌണിലേക്ക് !

ലണ്ടന്‍ : കൊറോണ ബാധ നിരക്ക് വീണ്ടും ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ ലെസ്റ്റര്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചേക്കാമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. യുകെയില്‍ ഇനി മുതല്‍ ‘പ്രാദേശിക ലോക്ക് ഡൌണ്‍’ മാത്രമേ പ്രഖ്യപിക്കൂവെന്നാണ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കൊറോണ ബാധ നിരക്കില്‍ ഏകദേശം 25 ശതമാനം വര്‍ധനവ്‌ ആണ് ലെസ്റ്ററില്‍ രേഖപ്പെടുത്തിയത്. പുതിയതായി 2494 കേസുകള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖപ്പെടുത്തി.

എന്നാല്‍ ലെസ്റ്റര്‍ മേയര്‍ സര്‍ പീറ്റര്‍ സോള്‍ബി ഈയവസരത്തില്‍ ഒരു ലോക്ക് ഡൌണിനുള്ള സാധ്യത തള്ളിക്കളഞ്ഞു. കൂടുതല്‍ ഡാറ്റകള്‍ പരിശോധിച്ച ശേഷം മാത്രമെ ലോക്ക് ഡൌണ്‍ സംബന്ധിച്ച തീരുമാനമെടുക്കൂവെന്ന് മേയര്‍ പ്രസ്താവിച്ചു. എന്നാല്‍ ലെസ്റ്റര്‍ ഈസ്റ്റ്‌ എം പി ക്ലോഡിയ വെബ്, കൊറോണ ബാധ അതിര് വിടുന്നത് തടയാന്‍ എത്രയും പെട്ടെന്ന്‌ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ലെസ്റ്ററില്‍ NHS കൊറോണ ടെസ്റ്റ്‌ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പ്രാദേശിക ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചാല്‍ അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകില്ല. എന്നാല്‍ സൂപ്പര്‍ മാര്‍കറ്റ്‌, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ക്ക് പുറത്തു പോകാന്‍ അനുവാദിക്കും. മാര്‍ച്ച്‌ 20 മുതല്‍ ജൂണ്‍ വരെ യുകെയില്‍ നടപ്പാക്കിയ നാഷണല്‍ ലോക്ക്ഡൌണിനേക്കാള്‍ കര്‍ക്കശമായ രീതിയില്‍ ആയിരിക്കും ‘പ്രാദേശിക ലോക്ക് ഡൌണ്‍’ നടപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുകെയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് വേനലവധിക്കാലത്തും സര്‍ക്കാര്‍ ഭക്ഷണം നല്‍കും; ഫ്രീ വൌച്ചറിന് അപേക്ഷിക്കാന്‍ രണ്ടാഴ്ച്ച കൂടി സമയം !

Mon Jun 29 , 2020
ലണ്ടന്‍: വരുന്ന വേനലവധിക്കാലത്തും പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ സ്കൂള്‍ ഭക്ഷണം ലഭ്യമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാഭ്യാസ വകുപ്പ് വിവിധ കൌണ്സിലുകളോട് ഇത് സംബന്ധമായ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തൊണ്ണൂറു പൌണ്ട് വരെയാണ് ഓരോ കുട്ടിക്കും ലഭിക്കുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബാള്‍ താരം മാര്‍ക്സ് റഷ്ഫോര്‍ഡിന്‍റെ കാമ്പയിന്‍റെ ഫലമായാണ് സര്‍ക്കാര്‍ ഹോളിഡെ സമയത്ത് കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണം എന്ന തീരുമാനം എടുത്തത്‌. ഏതെങ്കിലും തരത്തിലുള്ള വരുമാന […]

You May Like

Breaking News