മധ്യപ്രദേശില്‍ ‘ഗോ രക്ഷാ’ സംഘത്തലവനെ വെടിവച്ചു കൊന്നു; വീഡിയോ പുറത്ത്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗാബാദ് ജില്ലയില്‍ ‘ഗോ രക്ഷാ’ സംഘത്തലവനെ ഒരു സംഘം വാഹനം തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊന്നു. വിശ്വ ഹിന്ദു പരിഷത്തിനു കീഴിലുള്ള ‘ഗോ രക്ഷാ’ വിങിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മ(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യം സമീപത്ത് ഓട്ടോയിലുള്ളയാള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടു. രണ്ടു പേരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ ഭോപ്പാലില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള പിപാറിയ നഗരത്തില്‍ വച്ചാണ് കൊലപ്പെടുത്തിയത്. വടികളും ദണ്ഡുകളുമായി മുഖംമറച്ചെത്തിയ ഒരു സംഘമാണ് ഇദ്ദേഹത്തിന്റെ കാര്‍ ആക്രമിക്കുകയും വെടിവച്ച്‌ കൊലപ്പെടുത്തുകയും ചെയ്യുന്നത്. കുറച്ചകലെയായി നിര്‍ത്തിയ ഓട്ടോറിക്ഷയിലുള്ളയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഒരു സംഘം വിശ്വകര്‍മയെയും മറ്റു രണ്ട് പേരെയും കാറില്‍ പോവുന്നതിനിടെ ആയുധങ്ങളുമായി ആക്രമിച്ചു. അവര്‍ രണ്ട് റൗണ്ട് വെടിവച്ചു. അതിലൊന്ന് വിശ്വകര്‍മയുടെ നെഞ്ചില്‍ തട്ടി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു’ -പോലിസ് ഉദ്യോഗസ്ഥന്‍ സതീഷ് അന്ധവാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിശ്വകര്‍മയും ആക്രമണകാരികളും മുന്‍ വൈരാഗ്യമാവാം കാരണമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളില്‍ ആറ് മുതല്‍ എട്ട് വരെ പേരാണുള്ളത്. ചിലര്‍ മുഖം തൂവാലകളും സ്‌കാര്‍ഫുകളും കൊണ്ട് മുഖം മറച്ച നിലയിലാണ്. ഒരു പാലത്തിന് സമീപമെത്തിയപ്പോള്‍ കാറിനെ ആക്രമിക്കുന്നതാണു വീഡിയോയിലുള്ളത്. വടിയും മറ്റും ഉപയോഗിച്ച്‌ അക്രമികള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് വിഎച്ച്‌പി നേതാവിനോടും കാറിലുള്ളവരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പിസ്റ്റള്‍ ഉപയോഗിച്ച്‌ കാറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നു വിഎച്ച്‌പി പ്രവര്‍ത്തകന്‍ ഗോപാല്‍ സോണി പിടിഐയോട് പറഞ്ഞു. വിഎച്ച്‌പിയുടെ ഗോരക്ഷാ വിഭാഗത്തിന്റെ ജില്ലാ മേധാവിയായി പശുക്കളുടെ സംരക്ഷണത്തിനായി വിശ്വകര്‍മ പ്രവര്‍ത്തിക്കുകയായിരുന്നു. കൊലപാതകം വിശദമായി അന്വേഷിക്കണമെന്നും സോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ബാധിച്ച്‌ തേഞ്ഞിപ്പലം സ്വദേശി ഖത്വീഫില്‍ മരിച്ചു

Tue Jun 30 , 2020
ദമ്മാം: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ആലുങ്ങള്‍ സ്വദേശി പോക്കാട്ടുങ്ങള്‍ അബ്​ദുല്‍ അസീസ്​ (47) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍​ മരിച്ചത്​. 18 വര്‍ഷമായി ഖത്വീഫില്‍ സഹോദരങ്ങളോടൊപ്പം ബുഫിയ നടത്തിവരികയായിരുന്നു. ഇൗ മാസം 20ന്​ കടുത്ത ശ്വാസം മുട്ടലിനെത്തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്​ദുല്‍ അസീസ്​ തിങ്കളാഴ്​ച രാവിലെ മരിച്ചു​. പരേതനായ അലവി പോക്കാട്ടുങ്കലി​േന്‍റയും ബീയക്കുട്ടിയുടേയും മകനാണ്​. ഭാര്യ: സുഹ്​റ. മക്കള്‍: മുഹ്​സിന, മുഫീദ, […]

Breaking News