അന്താരാഷ്​ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനത്തില്‍ ലോകത്തോടൊപ്പം ചേര്‍ന്ന് ഖത്തറും

ദോഹ: അന്താരാഷ്​ട്ര മയക്കുമരുന്ന്, ലഹരി വിരുദ്ധ ദിനത്തില്‍ ലോകരാജ്യങ്ങള്‍ക്കൊപ്പം അണിചേര്‍ന്ന് ഖത്തറും. ലഹരിയെന്ന ആഗോള വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും ജൂണ്‍ 26നാണ് അന്താരാഷ്​ട്ര മയക്കുമരുന്ന്, ലഹരി വിരുദ്ധ ദിനം ആചരിച്ച്‌ വരുന്നത്.ബെറ്റര്‍ നോളജ് ഫോര്‍ ബെറ്റര്‍ കെയര്‍ അഥവ മികച്ച പരിചരണത്തിന് മികച്ച അറിവ് എന്ന പ്രമേയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ അന്താരാഷ്​ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരിക്കെതിരായ പോരാട്ടത്തിനും അതി​​െന്‍റ ഭവിഷ്യത്തുകള്‍ തുടച്ചു നീക്കുന്നതിനും വിജ്ഞാനത്തി​​െന്‍റയും ശാസ്​ത്രത്തി​​െന്‍റയും പങ്ക് ഉയര്‍ത്തിക്കാട്ടുകയെന്നതാണ് ഈ പ്രമേയത്തിലൂടെ മുന്നോട്ട് വെക്കുന്നത്.

ലഹരിക്കെതിരെയും അതി​​െന്‍റ പരിണിത ഫലങ്ങള്‍ സംബന്ധിച്ചും ശക്തമായ ബോധവത്​കരണങ്ങളാണ് ഖത്തര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ, ലഹരിക്കെതിരെ വ്യത്യസ്​ത സ്​ട്രാറ്റജികളും പദ്ധതികളും ആവിഷ്കരിക്കുന്നതോടൊപ്പം ആഗോള തലത്തില്‍ ലഹരിക്കെതിരായ പോരാട്ടത്തിന് അന്താരാഷ്​ട്ര സഹകരണവും ഖത്തര്‍ ശക്തമാക്കിയിട്ടുണ്ട്.

വ്യക്തിയുടെയും സമൂഹത്തി​​െന്‍റയും സുരക്ഷക്കും സംരക്ഷണത്തിനും ഭീഷണിയാകുന്ന പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിലൊന്നാണ് ലഹരി ഉപയോഗവും അതി​​െന്‍റ വിപണനവുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്​മ​െന്‍റ് സ്​റ്റഡീസ്​ ആന്‍ഡ് ഇന്‍റര്‍നാഷനല്‍ അഫയേഴ്സ്​ വിഭാഗം മേധാവി മേജര്‍ മുഹമ്മദ് അബ്​ദുല്ല അല്‍ ഖാതിര്‍ പറഞ്ഞു. ഒരു പ്രദേശത്ത് ഒതുങ്ങാതെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഇതി​​െന്‍റ വ്യാപ്തി വര്‍ധിച്ചിട്ടുണ്ടെന്നും അന്താരാഷ്​ട്ര സമൂഹത്തിന് തന്നെ ഭീഷണിയായി ഇത് മാറിയിരിക്കുന്നുവെന്നും മേജര്‍ അല്‍ ഖാതിര്‍ വ്യക്തമാക്കി.

അന്താരാഷ്​ട്ര സഹകരണം കൂടാതെ ഒരു രാജ്യത്തിന് ഒറ്റക്ക് ലഹരിക്കെതിരെ പോരാടാന്‍ ഒരിക്കലും സാധ്യമല്ലെന്നും മേജര്‍ അല്‍ ഖാതിര്‍ കൂട്ടിച്ചേര്‍ത്തു.ലഹരിക്കെതിരായ അന്താരാഷ്​ട്രതലത്തിലുള്ള പോരാട്ടത്തിലും സഹകരണത്തിനും ഖത്തര്‍ മുമ്ബന്തിയിലുണ്ടെന്നും വിവിധ രാജ്യങ്ങളുമായും അന്താരാഷ്​ട്ര സംഘടനകളുമായും ഖത്തര്‍ ഇക്കാര്യത്തില്‍ സഹകരണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1987 മുതലാണ് എല്ലാ വര്‍ഷവും ജൂണ്‍ 26ന് ലോക മയക്കുമരുന്ന്, ലഹരി വിരുദ്ധദിനമായി ആചരിക്കാന്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ- മൊബിലിറ്റി പദ്ധതിയില്‍ അഴിമതി; ലണ്ടന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടെന്ന് ചെന്നിത്തല

Mon Jun 29 , 2020
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ- മൊബിലിറ്റി പദ്ധതി എന്ന പേരില്‍ 3000 ഇലക്‌ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. സെബി രണ്ടു […]

Breaking News