ദേശീയ മേല്‍വിലാസം : രജിസ്​റ്റര്‍ ചെയ്തില്ലെങ്കില്‍ ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങും

ദോഹ: ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്​റ്റര്‍ ചെയ്യാത്തവരെ​ പിഴ മാത്രമല്ല കാത്തിരിക്കുന്നത്​, ഖത്തറില്‍ അവര്‍ക്ക്​ ലഭിക്കുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്​ തടസ്സം നേരിടുകയും ചെയ്യും. രജിസ്​റ്റര്‍ ചെയ്യാത്തവര്‍ക്ക് കനത്ത പിഴക്ക് പുറ​െമ കാത്തിരിക്കുന്നത് വലിയ പ്രയാസങ്ങളുമായിരിക്കും. ആഭ്യന്തര മന്ത്രാലയത്തിേന്‍റതടക്കമുള്ള ഒട്ടേറെ സേവനങ്ങള്‍ ഇനിമുതല്‍ പൂര്‍ത്തിയാക്കണമെങ്കിലും ലഭ്യമാകണമെങ്കിലും ആ വ്യക്തി ദേശീയ മേല്‍വിലാസം രജിസ്​റ്റര്‍ ചെയ്​തിരിക്കണം. വിവരങ്ങള്‍ രജിസ്​റ്റര്‍ ചെയ്യാനുള്ള അവസാന അവസരം 2020 ജൂലൈ 26 ആണ്​. മേല്‍വിലാസം രജിസ്​റ്റര്‍ ചെയ്യാത്തവര്‍ക്ക് റെസിഡന്‍റ്​സ്​ പെര്‍മിറ്റ് പുതുക്കുന്നത് അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞ ദിവസം ദേശീയ മേല്‍വിലാസം വിഭാഗം മേധാവി ലെഫ്.കേണല്‍ ഡോ. അബ്​ദുല്ല സായിദ് അല്‍ സഹ്​ലി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിനാല്‍ ജൂലൈ 26ന് മുമ്ബായി ഖത്തറിലുള്ള എല്ലാവരും ദേശീയ മേല്‍വിലാസം രജിസ്​റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ഓര്‍മിപ്പിച്ചു. ഇതിനം രണ്ട് മില്യണിലധികം പേര്‍ ദേശീയ മേല്‍വിലാസം രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്​.സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ രാജ്യത്തെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ദേശീയ മേല്‍വിലാസം നിര്‍ബന്ധമാണ്​. കൃത്യസമയത്ത് സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ദേശീയ മേല്‍വിലാസം ഉടന്‍ രജിസ്​റ്റര്‍ ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം ജനുവരി 27നാണ് ദേശീയ മേല്‍വിലാസ നിയമം പ്രാബല്യത്തില്‍ വന്നത്. ജി.സി.സി രാഷ്​ട്രങ്ങള്‍ക്കിടയില്‍ ഇത്തരമൊരു ഏകീകൃത മേല്‍വിലാസ നിയമം പാസാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. 2020 ജൂലൈ 26 വരെ ദേശീയ മേല്‍വിലാസ രജിസ്​േട്രഷന്‍ പ്രക്രിയ തുടരും. ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്​. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്നും നിയമം അനുശാസിക്കുന്നു. ആറു മാസത്തിനുള്ളില്‍ രജിസ്​റ്റര്‍ ചെയ്തില്ലെങ്കിലും 10,000 റിയാല്‍ പിഴ അടക്കേണ്ടി വരും. കോടതിയിലെത്തും മുമ്ബ് 5000 റിയാല്‍ ബന്ധപ്പെട്ട അതോറിറ്റിയില്‍ അടച്ചാല്‍ കേസ്​ ഒത്തുതീര്‍പ്പിലെത്താം. നേരത്തേ രജിസ്​റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മെട്രാഷ് 2, മന്ത്രാലയത്തി​​െന്‍റ വെബ്സൈറ്റ് മുഖാന്തരം ഉടന്‍തന്നെ വിവരങ്ങള്‍ പുതുക്കി നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോടെ ക്വാ​റന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

Mon Jun 29 , 2020
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ല്‍ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ക്വാ​റന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ കു​റ്റി​പ്പു​റം ചെ​ന​പ്പു​റം സ്വ​ദേ​ശി ന​ന്പി​യാ​ട​ത്ത് അ​മീ​ര്‍ ബാ​ബു(32) ആ​ണ് ഞാ​യ​റാ​ഴ്ച ജ​ഹ​റ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് വ​ച്ചു ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്. ജ​ഹ​റ​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്ക് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം. പി​താ​വ്: അ​ബ്ദു റ​ഹ്മാ​ന്‍. മാ​താ​വ്: ബ​ദ​റു​ന്നി​സ. ഭാ​ര്യ: ഷ​ബ്ന. മ​ക​ള്‍: അ​ഷ്ര. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​മീ​ര്‍ ബാ​ബു , […]

Breaking News