ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ത​ല ചാ​യ്ക്കാ​ന്‍ ഒ​രു ഇ​ട​മി​ല്ലാ​തെ കൊ​ടും ദു​രി​ത​ത്തി​ലാ​യ 280 ഇ​ന്ത്യ​ക്കാ​രു​ടെ ഇ​രു​ളി​ലാ​ണ്ടു​പോ​യ ജീ​വി​ത​ത്തി​ന് വെ​ളി​ച്ചം പ​ക​ര്‍​ന്ന് ഷാ​ര്‍​ജ പൊ​ലീ​സ്

ഷാ​ര്‍​ജ: വീ​ടി​ന​ക​ത്ത് ചെ​റു​താ​യെ​ങ്കി​ലും ഒ​രു വാ​യ​ന​ശാ​ല ഒരുക്കൂ, അ​ത് നി​ങ്ങ​ളു​ടെ പാ​ത​യി​ലെ ഇ​രു​ട്ടെ​ല്ലാം മാ​റ്റി പ്ര​ഭാ​പൂ​രി​ത​മാ​ക്കും എ​ന്ന് നി​ര്‍​ദേ​ശി​ച്ച​ത് സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യും അ​റ​ബ് മേ​ഖ​ല​യു​ടെ സാം​സ്കാ​രി​ക നാ​യ​ക​നു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യാ​ണ്. ഈ ​പ്ര​കാ​ശം ഒ​ര​ു​പാ​ട്​ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ന്​ വി​ള​ക്കാ​വു​ന്ന മ​നോ​ഹ​ര കാ​ഴ്​​ച​ക്കാ​ണ്​ ഞാ​യ​റാ​ഴ്ച വ്യ​വ​സാ​യ മേ​ഖ​ല സാ​ക്ഷി​യാ​യ​ത്. ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ത​ല ചാ​യ്ക്കാ​ന്‍ ഒ​രു ഇ​ട​മി​ല്ലാ​തെ കൊ​ടും ദു​രി​ത​ത്തി​ലാ​യ 280 ഇ​ന്ത്യ​ക്കാ​രു​ടെ ഇ​രു​ളി​ലാ​ണ്ടു​പോ​യ ജീ​വി​ത​ത്തി​ന് വെ​ളി​ച്ചം പ​ക​ര്‍​ന്ന​ത് ഷാ​ര്‍​ജ പൊ​ലീ​സാ​യി​രു​ന്നു.

ഷാ​ര്‍​ജ പൊ​ലീ​സ്​ ഡ​യ​റ​ക്‌ട് ലൈ​ന്‍ റേ​ഡി​യോ പ​രി​പാ​ടി​യി​ലേ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം ല​ഭി​ച്ച ഉ​ട​ന്‍ പൊ​ലീ​സ് ക​മാ​ന്‍​ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ സെ​യി​ഫ് മു​ഹ​മ്മ​ദ് അ​ല്‍ സ​അ​രി അ​ല്‍ ഷം​സി തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത ഇ​ട​ത്തി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ മു​ന്നി​ലെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ചൂ​ടി​നോ​ട് പൊ​രു​തി ത​ള​ര്‍​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ള്‍. ഷാ​ര്‍​ജ പൊ​ലീ​സ് മ​നു​ഷ്യ​ത്വ​ത്തി​​െന്‍റ കു​ളി​രു​മാ​യി എ​ത്തി​യ​തോ​ടെ മു​ന്നൂ​റോ​ളം ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ പു​തു​ജീ​വ​ന്‍ ല​ഭി​ക്കുകയായിരുന്നു. ക​രം ക​വ​ര്‍​ന്നും ബാ​ഗു​ക​ള്‍ ചു​മ​ന്നും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ടു​ക്കേ​ണ്ട എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച്‌ ഷാ​ര്‍​ജ പൊ​ലീ​സി​​െന്‍റ​യും ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ സ്കൂ​ളി​​െന്‍റ​യും ബ​സു​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ അ​ല്‍ ഖു​ദ്റ​യി​ലെ പൊ​ലീ​സ് സ​യ​ന്‍​സ് അ​ക്കാ​ദ​മി​യി​ലെ അ​തീ​വ സു​ര​ക്ഷ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി​യ​ത്. വി​സ ച​തി​യി​ല്‍ അ​ക​പ്പെ​ട്ട​വ​രും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും സ​ന്ദ​ര്‍​ശ​ക വി​സ​യി​ലെ​ത്തി കു​ടു​ങ്ങി പോ​യ​വ​രു​മാ​യി​രു​ന്നു വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ മൂ​ന്നി​ലെ പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

തെ​ല​ങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബി​ഹാ​ര്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ക്കാ​രാ​ണ് ഇ​വ​രി​ല​ധി​ക​വും. ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​വു​മാ​യും യു.​എ.​ഇ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​വു​മാ​യും ച​ര്‍​ച്ച ചെ​യ്ത് ഇ​വ​രു​ടെ പ്ര​ശ്ന​ത്തി​ന് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് പൊ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. നൂ​റ്റ​മ്ബ​തോ​ളം പേ​ര്‍ മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് വേ​ണ്ട ഭ​ക്ഷ​ണം ന​ല്‍​കി​യി​രു​ന്ന​ത് ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍​കൈ എ​ടു​ത്താ​യി​രു​ന്നു. പ​ല ഭാ​ഗ​ത്ത് നി​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ അ​ഭ​യം തേ​ടി എ​ത്തി​യ​തോ​ടെ സം​ഖ്യ ഇ​ര​ട്ടി​യാ​യി. ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണം മാ​ത്രം പോ​രെ​ന്നും നി​യ​മ​ത്തി​​െന്‍റ ത​ണ​ല്‍ കൂ​ടി വേ​ണ​മെ​ന്നും വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​തി​നു വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍​ക്കും ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്നി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ത​ണ​ലൊ​രു​ക്കി​യ ഷാ​ര്‍​ജ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ല്‍ ഷം​സി പ്ര​ശം​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സമൂഹവ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Mon Jun 29 , 2020
സമൂഹവ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 5 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാര്‍ഡുകളും, പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളാക്കി മാറ്റി. എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം […]

Breaking News