കൊവിഡ് പോരാട്ടം: ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌ ഖത്തര്‍

ദോഹ: കൊവിഡ് 19നെതിരായ പോരാട്ടത്തിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌ ഖത്തര്‍. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയാണ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍, ചികിത്സ, പരിശോധനാ ഉപകരണം എന്നിവയ്ക്ക് വേണ്ടിയാണ് സഹായം. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 2 കോടി ഡോളറിന് പുറമെയാണിത്.

കൊവിഡ് 19 പ്രതിബദ്ധതാ ക്യാമ്ബയിന്‍റെ ഭാഗമായി ഗ്ലോബല്‍ സിറ്റിസണ്‍ സംഘടന സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ‘ഗ്ലോബല്‍ ഗോള്‍: യുണൈറ്റ് ഫോര്‍ അവര്‍ ഫ്യൂച്ചര്‍’ ക്യാമ്ബയിനിന് പിന്തുണ നല്‍കുന്നതില്‍ ഖത്തര്‍ അഭിമാനിക്കുന്നെന്നും ക്യാമ്ബയിനുമായി മുമ്ബോട്ട് വന്ന യൂറോപ്യന്‍ കമ്മീഷനും ഗ്ലോബല്‍ സിറ്റിസണും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ആരോഗ്യ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സംവിധാനം, സാമ്ബത്തിക മേഖല എന്നിവയെ മാത്രം പരീക്ഷിക്കുന്നതല്ല കൊവിഡ് മഹാമാരിയെന്നും അതോടൊപ്പം തന്നെ മാനുഷിക, ധാര്‍മ്മിക തത്വങ്ങളുടെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിരുകളുടെ പരിധിയില്ലാതെ പിന്തുണ നല്‍കുന്നതിനുമുള്ള പരീക്ഷണം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രമ്പിനെതിരെ അറസ്റ്റ് വാറന്‍റുമായി ഇറാന്‍; ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് !

Mon Jun 29 , 2020
ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ഇ​റാ​ന്‍ ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യ​വും തേ​ടി. ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പെ​ടെ മു​പ്പ​തു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ന്‍ ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല​പാ​ത​ക​ക്കു​റ്റ​വും ഭീ​ക​ര​വാ​ദ​ക്കു​റ്റ​വു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ർ​പോ​ളി​നോ​ട് […]

You May Like

Breaking News