നാട്ടിലെത്താന്‍ ഇനി ഇന്ത്യന്‍ എംബസിയുടെ അനുമതി വേണ്ട: യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഈ അവസരം

അബുദാബി: യുഎഇയില്‍ നിന്ന് നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി. വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടത്തില്‍ ജൂലൈ മൂന്ന് മുതല്‍ യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്കാണ് ഇന്ത്യന്‍ എംബസിയുടെ അനുമതിയില്ലാതെ നാട്ടിലെത്താന്‍ സാധിക്കുക.

എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ഓഫീസുകള്‍ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആദ്യം ടിക്കറ്റ് നല്‍കുക. ജൂലൈ മൂന്ന് മുതല്‍ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ അബുദാബി, ദുബായ്, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അന്താരാഷ്​ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനത്തില്‍ ലോകത്തോടൊപ്പം ചേര്‍ന്ന് ഖത്തറും

Mon Jun 29 , 2020
ദോഹ: അന്താരാഷ്​ട്ര മയക്കുമരുന്ന്, ലഹരി വിരുദ്ധ ദിനത്തില്‍ ലോകരാജ്യങ്ങള്‍ക്കൊപ്പം അണിചേര്‍ന്ന് ഖത്തറും. ലഹരിയെന്ന ആഗോള വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും ജൂണ്‍ 26നാണ് അന്താരാഷ്​ട്ര മയക്കുമരുന്ന്, ലഹരി വിരുദ്ധ ദിനം ആചരിച്ച്‌ വരുന്നത്.ബെറ്റര്‍ നോളജ് ഫോര്‍ ബെറ്റര്‍ കെയര്‍ അഥവ മികച്ച പരിചരണത്തിന് മികച്ച അറിവ് എന്ന പ്രമേയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ അന്താരാഷ്​ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരിക്കെതിരായ പോരാട്ടത്തിനും അതി​​െന്‍റ […]

You May Like

Breaking News