അവര്‍ എന്‍റെ വെന്‍റിലേറ്റര്‍ എടുത്തുമാറ്റി; ഞാന്‍ മരിക്കുകയാണ്​, കോവിഡ്​ രോഗിയുടെ അവസാന വാക്കുകള്‍

Frank Schleibach, head physician of anaesthesiology, shows the functioning of a ventilator in the Viersen General Hospital in North Rhine-Westphalia, Germany on March 20, 2020.

ഹൈദരാബാദ്​: കൃത്യമായ ചികില്‍സ ലഭിക്കാതെ കോവിഡ്​ രോഗി മരിച്ചതായി ആരോപണം. ഹൈദരാബാദിലെ ആശുപത്രിയിലാണ്​ 35കാരന്‍ മരിച്ചത്​. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്​​ ഇയാളുടെ മരണത്തിനിടയാക്കി​യതെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു.

ഹൈദരാബാദിലെ ആശുപത്രിയിലാണ്​ ഇയാള്‍ ചികില്‍സയിലുണ്ടായിരുന്നത്​. വെള്ളിയാഴ്​ചയാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. വ​െന്‍റിലേറ്റര്‍ സൗകര്യമുള്‍പ്പടെ ​ലഭിച്ചില്ലെന്ന്​ പരാതിപ്പെടുന്ന രോഗിയുടെ വീഡിയോ പുറത്ത്​ വന്നിട്ടുണ്ട്​. കഴിഞ്ഞ മൂന്ന്​ മണിക്കൂറായി തനിക്ക്​ വ​െന്‍റിലേറ്റര്‍ സൗകര്യം നല്‍കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്​. ഇതേക്കുറിച്ച്‌​ ആശുപത്രി അധികൃതരോട്​ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക്​ ആവശ്യത്തിന്​ വ​െന്‍റിലേറ്റര്‍ സൗകര്യം നല്‍കി കഴിഞ്ഞുവെന്നായിരുന്നു മറുപടി.​

അതേസമയം രോഗിക്ക്​ ശ്വസനസംബന്ധമായ അസുഖങ്ങളും ഹൃദയത്തിന്​ പ്രശ്​നവുമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതാണ്​ ഇയാളുടെ മരണത്തിന്​ ഇടയാക്കിയതെന്നാണ്​ അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മകള്‍ക്ക് കോവിഡ്, സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐക്ക് സസ്പെന്‍ഷന്‍

Mon Jun 29 , 2020
കൊട്ടാരക്കര: കോവിഡ് പോസറ്റീവായ മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പുത്തൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐക്കാണ് സസ്പെന്‍ഷന്‍.ഇതോടെ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് . കൊട്ടാരക്കര,പുത്തൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സുരേഷ് ബാബുവിനെയാണ് കൊല്ലം റൂറല്‍ പോലീസ് മേധാവി എസ്.ഹരിശങ്കര്‍ സസ്പെന്‍ഡ് ചെയ്തത്. ഡെല്‍ഹില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിലുള്ള മകള്‍ ജൂണ്‍ 15ന് ആണ് തിരുവല്ലയിലുള്ള […]

Breaking News