മകള്‍ക്ക് കോവിഡ്, സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐക്ക് സസ്പെന്‍ഷന്‍

കൊട്ടാരക്കര: കോവിഡ് പോസറ്റീവായ മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പുത്തൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐക്കാണ് സസ്പെന്‍ഷന്‍.ഇതോടെ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് . കൊട്ടാരക്കര,പുത്തൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സുരേഷ് ബാബുവിനെയാണ് കൊല്ലം റൂറല്‍ പോലീസ് മേധാവി എസ്.ഹരിശങ്കര്‍ സസ്പെന്‍ഡ് ചെയ്തത്.

ഡെല്‍ഹില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിലുള്ള മകള്‍ ജൂണ്‍ 15ന് ആണ് തിരുവല്ലയിലുള്ള വീട്ടിലെത്തിയത്.

ജൂണ്‍ 29 ന് കോറ ഡൈന്‍ തിരേണ്ടതാണ്. ജൂണ്‍25 ന് സ്രവ പരിശോധനയ്ക്ക് മകളെ തിരുവല്ല ആശുപത്രിയില്‍ കാറില്‍ സുരേഷ് ബാബു കൊണ്ടുപോയിരുന്നു.തുടര്‍ന്ന് ഇക്കാര്യങ്ങള്‍ മറച്ച്‌ വച്ച്‌ തിരികെ 25 26, തീയതികളില്‍ സ്റ്റേഷന്‍ ഡ്യൂട്ടിയ്ക്ക് വന്നു.26 ന് പരിശോധനാ ഫലംപോസറ്റീവ് ആയതോടെയാണ് അന്ന് എസ്.ഐ പുത്തൂര്‍ സ്റ്റേഷനില്‍ നിന്നും തിരികെ പോയത്.27 ന് വീണ്ടും സ്യൂട്ടിക്ക് എത്തുകയായിരുന്നു. മകള്‍ വീട്ടിലെ നിരീക്ഷണത്തിലായിരുന്നപ്പോള്‍ വനിതാ പോലീസുകാരിയായ മാതാവാണ് മകളോടൊപ്പം ഉണ്ടായിരുന്നത്.

അതേസമയം, തിങ്കളാഴ്ച എസ്.ഐയുടെ പരിശോധനാ ഫലം വരും. പോസിറ്റിവായാല്‍ പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ അടച്ചിടേണ്ടി വരും.പോലീസുകാരും കുടുംബാംഗങ്ങളും കോറെ ഡൈ യിനില്‍ പോകേണ്ടി വരും. ഇന്ന് ഫലം നെഗറ്റീവ് ആയാലും 28 ദിവസം പോലീസുകാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കും.പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.അരുണ്‍ വിശദശമായ റിപ്പോര്‍ട്ട് റൂറല്‍പോലീസ് മേധാവിക്ക് നല്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ത​ല ചാ​യ്ക്കാ​ന്‍ ഒ​രു ഇ​ട​മി​ല്ലാ​തെ കൊ​ടും ദു​രി​ത​ത്തി​ലാ​യ 280 ഇ​ന്ത്യ​ക്കാ​രു​ടെ ഇ​രു​ളി​ലാ​ണ്ടു​പോ​യ ജീ​വി​ത​ത്തി​ന് വെ​ളി​ച്ചം പ​ക​ര്‍​ന്ന് ഷാ​ര്‍​ജ പൊ​ലീ​സ്

Mon Jun 29 , 2020
ഷാ​ര്‍​ജ: വീ​ടി​ന​ക​ത്ത് ചെ​റു​താ​യെ​ങ്കി​ലും ഒ​രു വാ​യ​ന​ശാ​ല ഒരുക്കൂ, അ​ത് നി​ങ്ങ​ളു​ടെ പാ​ത​യി​ലെ ഇ​രു​ട്ടെ​ല്ലാം മാ​റ്റി പ്ര​ഭാ​പൂ​രി​ത​മാ​ക്കും എ​ന്ന് നി​ര്‍​ദേ​ശി​ച്ച​ത് സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യും അ​റ​ബ് മേ​ഖ​ല​യു​ടെ സാം​സ്കാ​രി​ക നാ​യ​ക​നു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യാ​ണ്. ഈ ​പ്ര​കാ​ശം ഒ​ര​ു​പാ​ട്​ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ന്​ വി​ള​ക്കാ​വു​ന്ന മ​നോ​ഹ​ര കാ​ഴ്​​ച​ക്കാ​ണ്​ ഞാ​യ​റാ​ഴ്ച വ്യ​വ​സാ​യ മേ​ഖ​ല സാ​ക്ഷി​യാ​യ​ത്. ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ത​ല ചാ​യ്ക്കാ​ന്‍ ഒ​രു ഇ​ട​മി​ല്ലാ​തെ കൊ​ടും ദു​രി​ത​ത്തി​ലാ​യ […]

You May Like

Breaking News