സമൂഹവ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സമൂഹവ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 5 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാര്‍ഡുകളും, പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളാക്കി മാറ്റി.

എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്‌സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി എന്നിവര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

പ്രദേശത്ത് സാമൂഹ്യ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വട്ടംകുളം, എടപ്പാള്‍, മാറഞ്ചേരി , ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ 47 വാര്‍ഡുകളും , പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളാക്കി മാറ്റി.

ജില്ലയില്‍ ഇതുവരെ സമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്നാണു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇനിയും രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടംകൂടുന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. കണ്ടെയ്‍ന്‍‍മെന്‍റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു. 466 പേര്‍ക്കാണ് ജില്ലയില്‍ ഇത് വരെ കോവിഡ് ബാധിച്ചത് . ഇതില്‍ 224 പേരാണ് നിലവില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് പോരാട്ടം: ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌ ഖത്തര്‍

Mon Jun 29 , 2020
ദോഹ: കൊവിഡ് 19നെതിരായ പോരാട്ടത്തിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച്‌ ഖത്തര്‍. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയാണ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍, ചികിത്സ, പരിശോധനാ ഉപകരണം എന്നിവയ്ക്ക് വേണ്ടിയാണ് സഹായം. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 2 കോടി ഡോളറിന് പുറമെയാണിത്. കൊവിഡ് 19 പ്രതിബദ്ധതാ ക്യാമ്ബയിന്‍റെ ഭാഗമായി […]

Breaking News