ട്രമ്പിനെതിരെ അറസ്റ്റ് വാറന്‍റുമായി ഇറാന്‍; ഗള്‍ഫ് മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് !

ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ഇ​റാ​ന്‍ ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യ​വും തേ​ടി. ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പെ​ടെ മു​പ്പ​തു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ന്‍ ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല​പാ​ത​ക​ക്കു​റ്റ​വും ഭീ​ക​ര​വാ​ദ​ക്കു​റ്റ​വു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ർ​പോ​ളി​നോ​ട് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞാ​ലും ട്രം​പി​ന് എ​തി​രെ​യു​ള്ള കേ​സ് തു​ട​രു​മെ​ന്നു​മാ​ണ് ഇ​റാ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജനുവരി മൂന്നിന്​ ബഗ്​ദാദിലെത്തിയ ഖാസിം സുലൈമാനി യു.​എ​സ് ​​സേ​നയുടെ ആ​ളി​ല്ലാ വി​മാനം​ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. പ്ര​സി​ഡ​ൻ​റ്​ ട്രം​പി‍​​​ന്റെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പെന്‍റ​ഗ​ൺ വ്യ​ക്ത​മാ​ക്കിയിരുന്നു.

ഇ​സ്​​ലാ​മി​ക് റവ​ലൂ​ഷ​ന​റി ഗാ​ര്‍ഡ് സൈ​നി​ക വി​ഭാ​ഗ​ത്തി​​​​​െൻറ ഭാ​ഗ​മാ​യ ​‘ഖു​ദ്​​സ്​​ സേ​ന’ മേ​ധാ​വി​യായിരുന്നു​ സു​ലൈ​മാ​നി. ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള ഇ​റാ​ഖി​ലെ പൗ​ര​സേ​ന​ക​ളു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​റാ​യ അ​ബു മ​ഹ്ദി അ​ല്‍ മു​ഹ​ന്ദി​സും യു.എസ് ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മധ്യപ്രദേശില്‍ 'ഗോ രക്ഷാ' സംഘത്തലവനെ വെടിവച്ചു കൊന്നു; വീഡിയോ പുറത്ത്

Mon Jun 29 , 2020
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗാബാദ് ജില്ലയില്‍ ‘ഗോ രക്ഷാ’ സംഘത്തലവനെ ഒരു സംഘം വാഹനം തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊന്നു. വിശ്വ ഹിന്ദു പരിഷത്തിനു കീഴിലുള്ള ‘ഗോ രക്ഷാ’ വിങിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മ(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യം സമീപത്ത് ഓട്ടോയിലുള്ളയാള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടു. രണ്ടു പേരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ ഭോപ്പാലില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള പിപാറിയ നഗരത്തില്‍ വച്ചാണ് കൊലപ്പെടുത്തിയത്. വടികളും ദണ്ഡുകളുമായി മുഖംമറച്ചെത്തിയ […]

Breaking News