കോവിഡ് ബാധിച്ച്‌ തേഞ്ഞിപ്പലം സ്വദേശി ഖത്വീഫില്‍ മരിച്ചു

ദമ്മാം: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ആലുങ്ങള്‍ സ്വദേശി പോക്കാട്ടുങ്ങള്‍ അബ്​ദുല്‍ അസീസ്​ (47) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍​ മരിച്ചത്​.

18 വര്‍ഷമായി ഖത്വീഫില്‍ സഹോദരങ്ങളോടൊപ്പം ബുഫിയ നടത്തിവരികയായിരുന്നു. ഇൗ മാസം 20ന്​ കടുത്ത ശ്വാസം മുട്ടലിനെത്തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്​ദുല്‍ അസീസ്​ തിങ്കളാഴ്​ച രാവിലെ മരിച്ചു​.

പരേതനായ അലവി പോക്കാട്ടുങ്കലി​േന്‍റയും ബീയക്കുട്ടിയുടേയും മകനാണ്​. ഭാര്യ: സുഹ്​റ. മക്കള്‍: മുഹ്​സിന, മുഫീദ, മുഹമ്മദ്​ റയാന്‍. സഹോദരങ്ങള്‍: മുഹമ്മദലി ബാപ്പു, സിദ്ദീഖ്​ (ഖത്വീഫ്​), അഷറഫ്​ (റിയാദ്​), മൊയ്​തീന്‍. മൃതദേഹം സൗദിയില്‍ ഖബറടക്കുന്നതിന് നടപടിക്രമം പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സി.പി ഷരീഫ്​, ടി.എം ഹംസ, റസാഖ്​ ചാലിശ്ശേരി എന്നിവര്‍ രംഗത്തുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗദിയില്‍ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ് നല്‍കണം

Tue Jun 30 , 2020
റിയാദ്: സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. രാജ്യത്ത് നിലവില്‍ അഞ്ച് ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ഇത് 15 ശതമാനമായി ഉയര്‍ത്തും. ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ് നല്‍കണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനാണ് വാറ്റ് വര്‍ദ്ധിപ്പിച്ചത്. രാജ്യത്തിന് പുറത്ത് നിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും ജൂലൈ ഒന്നു മുതല്‍ 15 ശതമാനം […]

Breaking News