സൗദിയില്‍ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ് നല്‍കണം

റിയാദ്: സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. രാജ്യത്ത് നിലവില്‍ അഞ്ച് ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ഇത് 15 ശതമാനമായി ഉയര്‍ത്തും. ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ് നല്‍കണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനാണ് വാറ്റ് വര്‍ദ്ധിപ്പിച്ചത്.

രാജ്യത്തിന് പുറത്ത് നിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും ജൂലൈ ഒന്നു മുതല്‍ 15 ശതമാനം വാറ്റ് ഈടാക്കുമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

ജൂലൈ ഒന്നിനോ ശേഷമോ പോര്‍ട്ടുകളില്‍ എത്തുന്ന എല്ലാ പാര്‍സലുകള്‍ക്കും നേരത്തെ ബുക്ക് ചെയ്തതാണെങ്കില്‍ തന്നെയും 15 ശതമാനം നികുതി അടക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ബാധിച്ച്‌ രണ്ട്​ മലയാളികള്‍ സൗദിയില്‍ മരിച്ചു

Tue Jun 30 , 2020
റിയാദ്: കോവിഡ് ബാധിച്ച്‌ രണ്ട്​ മലയാളികള്‍ സൗദി അറേബ്യയില്‍ മരിച്ചു. കാസര്‍കോട്​ മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്​ദുല്ല (55) റിയാദിന്​ സമീപം അല്‍ഖര്‍ജിലും കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) റിയാദിലുമാണ്​ മരിച്ചത്​. അബ്ബാസ്​ അബ്​ദുല്ല അല്‍ഖര്‍ജിലെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം അല്‍ഖര്‍ജ് കിങ്​ ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലാണ്​. പിതാവ്: അബ്​ദുല്ല ഹാജി, മാതാവ്: ആയിഷ. ഭാര്യ: ദൈനാബി. മക്കള്‍: ശബീബ, […]

Breaking News