കോവിഡ് ബാധിച്ച്‌ രണ്ട്​ മലയാളികള്‍ സൗദിയില്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച്‌ രണ്ട്​ മലയാളികള്‍ സൗദി അറേബ്യയില്‍ മരിച്ചു. കാസര്‍കോട്​ മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്​ദുല്ല (55) റിയാദിന്​ സമീപം അല്‍ഖര്‍ജിലും കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) റിയാദിലുമാണ്​ മരിച്ചത്​.

അബ്ബാസ്​ അബ്​ദുല്ല അല്‍ഖര്‍ജിലെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം അല്‍ഖര്‍ജ് കിങ്​ ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലാണ്​.

പിതാവ്: അബ്​ദുല്ല ഹാജി, മാതാവ്: ആയിഷ. ഭാര്യ: ദൈനാബി. മക്കള്‍: ശബീബ, ഷഹല, ഷാബു. മൃതദേഹം ഖബറടക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്​ രംഗത്തുണ്ട്. ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ റിയാദിലെ അല്‍ഹമ്മാദി ആശുപത്രിയിലാണ്​ മരിച്ചത്. ഭാര്യ: സാജിദ. മക്കള്‍: ഫാത്വിമ, സഫ്‌ന. കോവിഡ് ബാധിച്ച്‌ 10 ദിവസമായി അല്‍ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ ഹബീബ് ഷാനവാസ്, ബന്ധുക്കളും നാട്ടുകാരുമായ നവാസ് ഖാന്‍, നാസറുദ്ദീന്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി, ഒ.ഐ.സി.സി പ്രവര്‍ത്തകന്‍ അലക്‌സ് കൊട്ടാരക്കര എന്നിവര്‍ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോഴിക്കോട് വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്

Tue Jun 30 , 2020
കോഴിക്കോട് | കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയയാള്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുന്നുമ്മല്‍ കൃഷ്ണന്‍ (68) ആണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വെള്ളയില്‍ എസ് ഐ പറഞ്ഞു. ഇയാളുടെ കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഉച്ചക്ക് രണ്ട് മണിക്ക് ഒരു പരിശേധന ഫലം കുടി വരാനുണ്ടെന്ന് വെള്ളയില്‍ എസ് ഐ പറഞ്ഞു. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും […]

Breaking News