കോവിഡ്​ ബാധിച്ച്‌​ ഡോക്​ടര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ​ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. അനസ്​തേഷ്യ സ്​പെഷലിസ്​റ്റായ ഡോ. അഷീം ഗുപ്​തയാണ്​ മരിച്ചത്​. 56 വയസായിരുന്നു.

ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രി നേരത്തേ കോവിഡ്​ ആശുപത്രിയായി മാറ്റിയിരുന്നു. ഡ്യൂട്ടിക്കിടെ​ കോവിഡ്​ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന്​ ഇദ്ദേഹത്തെ പരി​േ​ശാധനക്ക്​ വിധേയമാക്കുകയായിരുന്നു. ജൂണ്‍ ആറിന്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാല്‍ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. എന്നാല്‍ ജൂണ്‍ ഏഴിന്​ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്​ അത്യാസന്ന വിഭാഗത്തിലേക്ക്​​ മാറ്റുകയായിരുന്നു.

തുടര്‍ന്ന്​ ജൂണ്‍ എട്ടിന്​ മാക്​സ്​ ആശുപത്രിയി​േലക്ക്​ വിദഗ്​ധ ചികിത്സക്കായി മാറ്റി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്​ ശനിയാഴ്​ച മരിച്ചു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ്​ ഡോക്​ടറുടെ കുടുംബം. ഭാര്യക്കും ​േ​കാവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കുറച്ചുദിവസം മുമ്ബ്​ അവര്‍ രോഗത്തില്‍നിന്ന്​ മുക്തി നേടി.

ഡോക്​ടറുടെ മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ അനുശോചിച്ചു. വളരെ വിലപ്പെട്ട ഒരു പോരാളിയെ നഷ്​ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

10,200 കിടക്കകള്‍, 950 ശുചിമുറികള്‍, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം

Tue Jun 30 , 2020
70 ഏക്കറില്‍ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. രോഗികള്‍ അതിവേഗം വര്‍ധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് കൂടുഇതല്‍ പേരെ ചികിത്സിയ്ക്കാന്‍ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിയ്ക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കൊവിഡ് കെയര്‍ സെന്റര്‍ ജൂലൈ ഏഴുമുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും. പതിനായിരത്തിലധികം ആളുകളെ ഒരേസമയം ചികിത്സിയ്ക്കാന്‍ കഴിയുന്നതാണ് ചികിത്സാ കേന്ദ്രം. 10,200 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിയ്ക്കുന്നത്. 10 ശതമാനം കിടക്കകള്‍ക്ക് ഓക്സിജന്‍ സൗകര്യം […]

You May Like

Breaking News