10,200 കിടക്കകള്‍, 950 ശുചിമുറികള്‍, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം

70 ഏക്കറില്‍ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. രോഗികള്‍ അതിവേഗം വര്‍ധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് കൂടുഇതല്‍ പേരെ ചികിത്സിയ്ക്കാന്‍ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിയ്ക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കൊവിഡ് കെയര്‍ സെന്റര്‍ ജൂലൈ ഏഴുമുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും. പതിനായിരത്തിലധികം ആളുകളെ ഒരേസമയം ചികിത്സിയ്ക്കാന്‍ കഴിയുന്നതാണ് ചികിത്സാ കേന്ദ്രം.

10,200 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിയ്ക്കുന്നത്. 10 ശതമാനം കിടക്കകള്‍ക്ക് ഓക്സിജന്‍ സൗകര്യം ലഭ്യമായിരിയ്ക്കും. ബയോ ടോയിലറ്റുകള്‍ അടക്കം 950 ശുചിമുറികളാണ് ചികിത്സാ കേന്ദ്രത്തില്‍ ഒരുക്കിയിരിയ്ക്കുന്നത്. മൂവായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ ഈ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഉണ്ടാകും 57 ആംബുലന്‍സും ഇ റിക്ഷകളും സജ്ജമാണ്. ഇന്‍ന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനാണ് നടത്തിപ്പ് ചുമതല. ഡല്‍ഹിയില്‍ പൊലീസിന്റെ സിസിടിവി നിരീക്ഷണവും ചികിത്സാ കേന്ദ്രത്തിലുണ്ടാകും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്ബര്‍ക്ക പട്ടികയില്‍ ഇരുപതിനായിരത്തിലധികം ആളുകള്‍

Tue Jun 30 , 2020
എടപ്പാള്‍: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും സമ്ബര്‍ക്ക പട്ടികയിലുള്ളത് ഇരുപതിനായിരത്തിലധികം പേര്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.ശിശു രോഗ വിദഗ്ദ്ധനായ ഡോക്ടറുടെ പട്ടികയില്‍ ഓ പിയിലെത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. കൂടാതെ രണ്ടാമത്തെ ഡോക്ടറുടെ പട്ടികയിലുള്ളത് 5,500 പേരുമായാണ്. കൂടാതെ ഇവര്‍ക്കൊപ്പം സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ബന്ധുക്കളുടെ കണക്കുകള്‍ വേറെയാണ് . ജൂണ്‍ അഞ്ചിനുശേഷം ഇവരെ […]

You May Like

Breaking News