കോഴിക്കോട് വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്

കോഴിക്കോട് | കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയയാള്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുന്നുമ്മല്‍ കൃഷ്ണന്‍ (68) ആണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വെള്ളയില്‍ എസ് ഐ പറഞ്ഞു. ഇയാളുടെ കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഉച്ചക്ക് രണ്ട് മണിക്ക് ഒരു പരിശേധന ഫലം കുടി വരാനുണ്ടെന്ന് വെള്ളയില്‍ എസ് ഐ പറഞ്ഞു. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് പരിശോധിക്കും. അതേ സമയം ഇയാള്‍ രോഗിയാണെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ മരണാനന്തര ചടങ്ങുകളിലുള്‍പ്പെടെ പങ്കെടുത്തവര്‍ ആശങ്കയിലായി.

ഇവരോട് നിരീക്ഷണത്തില്‍ പോകാന്‍ പോലീസും ആരോഗ്യ വകുപ്പും നിര്‍ദേശിച്ചു. ഇവരുടെ വീട്ടില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

അസ്വാഭാവിക മരണമായതിനാല്‍ മരണാനന്തര പരിശോധനയും ഇന്‍ക്വസ്റ്റും നടത്തിയ പോലീസുകാരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.സമൂഹ വ്യാപന ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസും ആരോഗ്യ വകുപ്പും അതിവ ജാഗ്രത പുലര്‍ത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്രവ പരിശോധന വൈകി വഞ്ചിയൂര്‍ സ്വദേശിയുടെ മരണം; വിചിത്ര വിശദീകരണവുമായി ജനറല്‍ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജും

Tue Jun 30 , 2020
തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവ പരിശോധന വൈകിയതില്‍ വിചിത്ര വിശദീകരണവുമായി ജനറല്‍ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജും. കൊവിഡിന്‍റെ മറ്റ് ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ജലദോഷമില്ലാത്തത് കൊണ്ടാണ് സ്രവമെടുക്കാതിരുന്നതെന്നാണ് ജനറല്‍ ആശുപത്രിയുടെ വിശദീകരണം. ഗുരുതര ശ്വാസകോശരോഗികള്‍ക്ക് പരിശോധന നിര്‍ബന്ധമാണെന്ന പ്രോട്ടോക്കോള്‍ ഇല്ലെന്നാണ് മെഡിക്കല്‍ കോളേജിന്‍റെ നിലപാട്. വിശദീകരണത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വഞ്ചിയൂര്‍ സ്വദേശി എസ് രമേശന്‍ മരിച്ചശേഷം മാത്രം സ്രവപരിശോധന നടത്തിയത് വിവാദമായിരുന്നു. […]

Breaking News