സ്രവ പരിശോധന വൈകി വഞ്ചിയൂര്‍ സ്വദേശിയുടെ മരണം; വിചിത്ര വിശദീകരണവുമായി ജനറല്‍ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജും

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവ പരിശോധന വൈകിയതില്‍ വിചിത്ര വിശദീകരണവുമായി ജനറല്‍ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജും. കൊവിഡിന്‍റെ മറ്റ് ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ജലദോഷമില്ലാത്തത് കൊണ്ടാണ് സ്രവമെടുക്കാതിരുന്നതെന്നാണ് ജനറല്‍ ആശുപത്രിയുടെ വിശദീകരണം. ഗുരുതര ശ്വാസകോശരോഗികള്‍ക്ക് പരിശോധന നിര്‍ബന്ധമാണെന്ന പ്രോട്ടോക്കോള്‍ ഇല്ലെന്നാണ് മെഡിക്കല്‍ കോളേജിന്‍റെ നിലപാട്. വിശദീകരണത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

വഞ്ചിയൂര്‍ സ്വദേശി എസ് രമേശന്‍ മരിച്ചശേഷം മാത്രം സ്രവപരിശോധന നടത്തിയത് വിവാദമായിരുന്നു. ജനറല്‍ ആശുപത്രിക്കും മെഡിക്കല്‍ കോളേജ് ആശുപത്രിക്കും വീഴ്ച പറ്റിയെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

പരിശോധന വൈകിയതിനുള്ള കാരണമായി രണ്ട് ആശുപത്രി അധികൃതരും നല്‍കിയ വിശദീകരണമാണ് പുറത്തുവന്നത്.

മെയ് 23ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ തന്നെ രമേശന് പനിയും ശ്വാസംമുട്ടലുമുണ്ട്. പക്ഷെ കൊവിഡ് പരിശോധന നടത്താതിരുന്നതിന് കാരണമായി ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് രമേശന് ജലദോഷമോ തൊണ്ടവേദനയോ ഇല്ലായിരുന്നു എന്നതാണ്. ഗുരുതര ശ്വാസകോശ രോഗിയായ രമേശന്‍ ചികിത്സയോട് പ്രതികരിച്ചതിനാലും കൊവിഡ് സമ്ബര്‍ക്ക സാധ്യതയില്ലാതിരുന്നതിനാലും അത്തരം സംശയങ്ങളുണ്ടായില്ലെന്നും വിശദീകരണമുണ്ട്. ഗുരുതര ശ്വാസകോശ രോഗമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരിശോധനാ പ്രോട്ടോക്കോളില്‍ ഇല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം.

പക്ഷെ കേരളത്തില്‍ 60ശതമാനം രോഗികളും ലക്ഷണങ്ങളിലാത്തവരാണെന്നത് ഇരു ആശുപത്രികളും പരിഗണിച്ചില്ല, ഒപ്പം ഉറവിടമറിയാതെ കൊവിഡ് ബാധിച്ച മരിച്ച നാലാഞ്ചിറ സ്വദേശിയുടെ ഉദാഹരണവും കണക്കിലെടുത്തില്ല. രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ചശേഷം വീഴ്ച ഉണ്ടായെന്ന് കാണിച്ച്‌ കലകടര്‍ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. പക്ഷെ ഇതിന്മേല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്​ ബാധിച്ച്‌​ ഡോക്​ടര്‍ മരിച്ചു

Tue Jun 30 , 2020
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ​ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. അനസ്​തേഷ്യ സ്​പെഷലിസ്​റ്റായ ഡോ. അഷീം ഗുപ്​തയാണ്​ മരിച്ചത്​. 56 വയസായിരുന്നു. ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രി നേരത്തേ കോവിഡ്​ ആശുപത്രിയായി മാറ്റിയിരുന്നു. ഡ്യൂട്ടിക്കിടെ​ കോവിഡ്​ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന്​ ഇദ്ദേഹത്തെ പരി​േ​ശാധനക്ക്​ വിധേയമാക്കുകയായിരുന്നു. ജൂണ്‍ ആറിന്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാല്‍ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. എന്നാല്‍ ജൂണ്‍ […]

You May Like

Breaking News