എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്ബര്‍ക്ക പട്ടികയില്‍ ഇരുപതിനായിരത്തിലധികം ആളുകള്‍

എടപ്പാള്‍: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും സമ്ബര്‍ക്ക പട്ടികയിലുള്ളത് ഇരുപതിനായിരത്തിലധികം പേര്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.ശിശു രോഗ വിദഗ്ദ്ധനായ ഡോക്ടറുടെ പട്ടികയില്‍ ഓ പിയിലെത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. കൂടാതെ രണ്ടാമത്തെ ഡോക്ടറുടെ പട്ടികയിലുള്ളത് 5,500 പേരുമായാണ്.

കൂടാതെ ഇവര്‍ക്കൊപ്പം സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ബന്ധുക്കളുടെ കണക്കുകള്‍ വേറെയാണ് . ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. അതേസമയം പീഡിയാട്രീഷന്‍െറ പട്ടികയില്‍ നവജാത ശിശുക്കള്‍ വരെയുണ്ട് എന്നതും ആശങ്ക സൃഷ്ടിക്കുന്നു .

അതേസമയം പട്ടിക പരിശോധിച്ച്‌ ബന്ധപ്പെട്ട ആളുകളോട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയുവാനാണ് നിര്‍ദേശം .

നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സനല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാക്കാനും ആണ് തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ജൂലൈ 4ന് പുനരാരംഭിക്കും !

Tue Jun 30 , 2020
ലണ്ടന്‍ : യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകള്‍ ജൂലൈ 4 ന് പുനരാരംഭിക്കുമെന്ന് DVSA. ഡ്രൈവിംഗ് ലെസണ്‍ ക്ലാസ്സുകളും ജൂലൈ 4 ന് ആരംഭിക്കും. കാറുകള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങി എല്ലാ വാഹങ്ങള്‍ക്കും ഇതേ തിയതിയില്‍ തന്നെയാണ് ടെസ്റ്റുകള്‍ ആരംഭിക്കുക. DVSA വെബ്‌സൈറ്റില്‍ ആണ് ഇത് സംബന്ധമായ അറിയിപ്പുള്ളത്. എന്നാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ ജൂലൈ 22 ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂ. പ്രാക്ടിക്കല്‍ ടെസ്റ്റിന് മുമ്പ് ആവശ്യമായ ലെസ്സണുകള്‍ എടുക്കാന്‍ ആളുകള്‍ക്ക് […]

Breaking News