അരി ഉപേക്ഷിച്ചവര്‍ക്കെതിരെ കേസെടുത്തു

ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 29ാം മൈ​ലി​ലെ ഹോ​ട്ട​ലി​ല്‍ വ​ന്ന​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം​ചെ​യ്ത അ​രി ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​ള​കം ​പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സ്​​റ്റാ​നി എ​ട​ത്താ​ഴെ​യു​ടെ പ​രാ​തി​യി​ലാ​ണ് ആ​ന്‍​റ​ണി, സ​ന്തോ​ഷ്‌, ജി​ബി​ന്‍, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നു മു​ന്നി​ല്‍ അ​രി ഉ​പേ​ക്ഷി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പ​രാ​തി​പ്പെ​ടു​ക​യും എ​ത്ര​യും വേ​ഗം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​യാ​യി​ട്ടും നീ​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കേ​ള​കം പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് പേ​രാ​വൂ​ര്‍ അ​ഗ്​​നി​ശ​മ​ന​സേ​ന​യെ​ത്തി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും അ​രി നീ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചാവക്കാട് ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

Tue Jun 30 , 2020
ചാവക്കാട്: ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി തിങ്കളാഴ്ച്ച രാവിലെയായിരുന്നു ഇവര്‍ കടലില്‍ ഇറങ്ങിയത്. ചാവക്കാട്,ബ്ലാങ്ങാട് എന്നെ പ്രദേശങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ്. രണ്ടുപേരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മറ്റു രണ്ടുകുട്ടികള്‍ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് സമീപപ്രദേശങ്ങളിലുള്ള കുട്ടികളായതിനാല്‍ ഇവര്‍ കടലിലേക്ക് പോകുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഇവരെ കാണാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചാവക്കാട് കര്‍ശന നിയന്ത്രണങ്ങള്‍നിലനിന്നിരുന്നു എന്നാല്‍ കുറച്ചു ദിവസം […]

Breaking News