യുകെ സമ്പത്ത് വ്യവസ്ഥ 40 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;

ലണ്ടന്‍ : യുകെ സമ്പത്ത് വ്യവസ്ഥ 40 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് യുകെയില്‍ വരാനിരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ള പ്രവചനം നടത്തിയത്.

കഴിഞ്ഞ 4 മാസത്തിനിടയില്‍ 2 ശതമാനത്തിന്റെ തകര്‍ച്ചയാണ് എകണോമിയില്‍ രേഖപ്പെടുത്തിയത്. 1979ല്‍ ആണ് ഇത്തരത്തിലുള്ള ഒരു തകര്‍ച്ച യുകെയില്‍ ഇതിന് മുമ്പ് അനുഭവപ്പെട്ടത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മൂന്നിരട്ടിയിലധികം സാമ്പത്തിക തകര്‍ച്ചയാണ് വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്നത്.

സാമ്പത്തിക റിക്കവറിക്ക് വേണ്ടി നൂറുകണക്കിന് ബില്ല്യന്‍ പൌണ്ട് ആണ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ പാക്കേജുകള്‍ എത്ര കണ്ട് ഫലം തരുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. വന്‍കിട കമ്പനികള്‍ക്ക് മാത്രം സഹായകമായ പാക്കേജുകള്‍ക്കാണ് കണ്‍സര്‍വെറ്റിവ് പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാധാരണ മുന്‍‌തൂക്കം നല്‍കാറ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗദി: വിദേശികള്‍ അയക്കുന്ന പണത്തില്‍ വര്‍ധന

Wed Jul 1 , 2020
ദമ്മാം: സൗദിയില്‍ വിദേശികള്‍ അയക്കുന്ന പണത്തില്‍ കഴിഞ്ഞ മാസം വര്‍ധനവ് രേഖ പ്പെടുത്തിയതായി സൗദി മോണിറ്ററിങ് അതോറിറ്റി അറിയിച്ചു. 2019 മെയ് മാസത്തെ അപേക്ഷിച്ച്‌ 18 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 11.83 ബില്ല്യന്‍ റിയാലാണ് മെയ് മാസം വിദേശികള്‍ അയച്ചത്. 2019ല്‍ 9.99 ബില്ല്യന്‍ റിയാലാണ് വിദേശികളയച്ചത്. അതേസമയം സ്വദേശികള്‍ അയക്കുന്ന പണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറവാണ്് രേഖപ്പെടുത്തിയത്.

You May Like

Breaking News