ഈസി ജെറ്റില്‍ വന്‍ പിരിച്ചുവിടല്‍; യുകെ എയര്‍ലൈന്‍ ഇന്‍ഡസ്ട്രി വന്‍ പ്രതിസന്ധിയില്‍ !

ലണ്ടന്‍: യുകെയിലെ എയര്‍ലൈന്‍ ഇന്‍ഡസ്ട്രി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രമുഖ ബജറ്റ് എയര്‍ ലൈന്‍ ആയ ഈസി ജെറ്റ് പ്രധാന ഹബ്ബ്കളായ സ്റ്റാന്‍സ്റ്റഡ്‌ എയര്‍പോര്‍ട്ട്, ന്യൂ കാസില്‍, സൌത്ത്ഏന്‍ഡ് എന്നിവ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. വരും മാസങ്ങളില്‍ ഈസി ജെറ്റില്‍ ഏകദേശം 5000 ജോലികള്‍ ഇത് മൂലം നഷ്ട്ടപ്പെടും. ഇതില്‍ 2300 പൈലറ്റുമാരും ഉള്‍പ്പെടും.

എന്നാല്‍ ഈ എയര്‍പോര്‍ട്ടുകളിലേക്കുള്ള സര്‍വീസ് എസ്സി ജെറ്റ് തുടരും. 2023 വരെ പ്രതീക്ഷിച്ച റവന്യു ലഭിക്കില്ലെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍. ഇപ്പോള്‍ 11 എയര്‍ പോര്‍ട്ടുകളില്‍ നിന്ന് 163 എയര്‍ക്രാഫ്റ്റ്കള്‍ ആണ് ഈസി ജെറ്റ് സര്‍വീസ് നടത്തുന്നത്. 5 കോടിയിലധികം യാത്രക്കാരാണ് ഓരോ വര്‍ഷവും ഈസി ജെറ്റില്‍ യാത്ര ചെയ്യുന്നത്.

നേരത്തെ ബ്രിട്ടിഷ്‌ എയര്‍വെസ് 12,000 ജോലികള്‍ വെട്ടിക്കുറച്ചിരുന്നു. പുറമെ റയാന്‍ എയര്‍ 3000 ജോലികള്‍ വെട്ടിക്കുറച്ചു. വെര്‍ജിന്‍ അറ്റ്‌ലാന്റ്റിക് 8000 പേരെ ഇപ്പോഴും ഫര്‍ലോയില്‍ നിര്‍ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുകെ സമ്പത്ത് വ്യവസ്ഥ 40 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;

Wed Jul 1 , 2020
ലണ്ടന്‍ : യുകെ സമ്പത്ത് വ്യവസ്ഥ 40 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് യുകെയില്‍ വരാനിരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ള പ്രവചനം നടത്തിയത്. കഴിഞ്ഞ 4 മാസത്തിനിടയില്‍ 2 ശതമാനത്തിന്റെ തകര്‍ച്ചയാണ് എകണോമിയില്‍ രേഖപ്പെടുത്തിയത്. 1979ല്‍ ആണ് ഇത്തരത്തിലുള്ള ഒരു തകര്‍ച്ച യുകെയില്‍ ഇതിന് മുമ്പ് അനുഭവപ്പെട്ടത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ […]

Breaking News