മാസ്‌ക് ധരിക്കാന്‍ ഓര്‍മിപ്പിച്ച ഭിന്നശേഷിക്കാരിയായ കീഴ്ജീവനക്കാരിക്ക് ക്രൂരമര്‍ദനം

ഹൈദരാബാദ് | മാസ്‌ക് ധരിക്കാന്‍ ഓര്‍മിപ്പിച്ച ഭിന്നശേഷിക്കാരിയായ കീഴ്ജീവനക്കാരിയെ ആന്ധ്രാ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചു. നെല്ലൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഭാസ്‌കര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം മറ്റ് ജീവനക്കാരും ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നു.

ആന്ധ്രപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള നെല്ലൂരിലെ ഹോട്ടലിന്റെ ഡെപ്യൂട്ടി മാനേജരാണ് ഭാസ്‌കര്‍. മാസ്‌ക് ധരിക്കാന്‍ വനിതാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ദേഷ്യം വന്ന ഭാസ്‌കര്‍ സ്ത്രീയെ അവരുടെ മുടിയില്‍ പിടിച്ച്‌ വലിച്ച്‌ ക്യാബിനുള്ളില്‍ നിന്ന് പുറത്തേക്കിട്ട ശേഷം കൈയില്‍ കിട്ടിയ ഇരുമ്ബുദണ്ഡ് കൊണ്ട് നിര്‍ത്താതെ ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അപൂര്‍വ ശസ്ത്രക്രിയക്ക് സാക്ഷിയായി മുംബൈ ആശുപത്രി

Tue Jun 30 , 2020
മുംബൈ| കഴിഞ്ഞ ആഴ്ച അപൂര്‍വ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച്‌ നാനാവതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. മുംബൈയില്‍ നിന്നുള്ള 70 കാരിയാണ് വളരെ സങ്കീര്‍ണവും അപകടസാധ്യതയുള്ളതുമായ ട്രാന്‍സ് കത്തീറ്റര്‍ ആര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് (ടി എ വി ആര്‍) ശാസ്ത്രക്രിയക്ക് വിധേയയായത്. ഇന്ത്യയിലെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റായ ഡോ. രേഖാ പഥകിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. എ ബി ഗോപാലമുരുഗനും സംഘവും ശാസ്ത്രക്രിയയില്‍ പങ്കാളികളായി. ലോക്കല്‍ അനസ്‌തേഷ്യ […]

Breaking News